തന്റെ പുതിയ ചിത്രമായ ’83’ സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയ രണ്‍വീര്‍ സിംഗിന്റെയും ചടങ്ങില്‍ പങ്കെടുത്ത പൃഥ്വിരാജിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ ആണ് പൃഥ്വിരാജ്.
സിനിമയുടെ ലാഭം നോക്കിയല്ല, ക്രിക്കറ്റിനോടുള്ള തന്റെ കമ്പവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവും ആണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ കൂട്ടത്തില്‍ തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ പൃഥ്വിരാജ് തിരുത്തുന്നതും താരം പറയുന്ന കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
”എന്നെ സാറേ എന്ന് വിളിക്കരുത്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍” എന്നാണ് പൃഥ്വിരാജ് പറയുന്നത്. താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നത് എന്നാണ് രണ്‍വീറിന്റെ മറുപടി.
1983ലെ വേള്‍ഡ് കപ്പ് ആസ്പദമാക്കി കബീര്‍ ഖാന് സംവിധാനം ചെയ്ത ചിത്രമാണ് 83. 1983ലെ ലോക കപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ച് കപില്‍ദേവിന്റെ നായകത്വത്തില്‍ ഇന്ത്യ നേടിയ വിജയമാണ് ചിത്രം പറയുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...