Malayalam
റോജിന്റെ ‘ഹോം’ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നു; കാത്തിരിപ്പോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍
റോജിന്റെ ‘ഹോം’ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നു; കാത്തിരിപ്പോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍
ഇന്ദ്രന്‍സ്- മഞ്ജുപിള്ള എന്നിവര്‍ പ്രധാന വേഷത്തിലെത്തി ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഹോം. ആദ്യാവസാനം പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുന്ന ഹൃദയസ്പര്‍ശിയായ ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍, കൈനകരി തങ്കരാജ് എന്നിവര്‍ അടങ്ങുന്ന ഒരു കുടുംബത്തെയാണ് റോജിന്‍ തന്റെ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഒപ്പം, ഇവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റ് കഥാപാത്രങ്ങളേയും കുടുംബങ്ങളേയും സിനിമയില്‍ കാണാം.
ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിന്റെ ഗൗരവം ചോര്‍ന്ന് പോകാതെ നര്‍മ്മവും ഇമോഷന്‍സും ചേരുംപടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് റോജിന്‍. മക്കള്‍ക്ക് മുന്നില്‍ പഴഞ്ചനായി പോയ, ജീവിതത്തില്‍ അസാധാരണമായി ഒന്നും അവകാശപ്പെടാനില്ലാത്ത ഒരച്ഛന്‍, അതാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റ്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകര്‍ക്കൊപ്പം നിന്നിരുന്ന ‘ ഹോം ‘ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ക്രിസ്മസ് ദിനത്തില്‍ രാത്രി 8 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്.