Malayalam
‘ഒരു ഉപകാരവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ?’ സഹോദരനോട് രഞ്ജിനി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
‘ഒരു ഉപകാരവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ?’ സഹോദരനോട് രഞ്ജിനി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന റിയാലിറ്റി ഷോയിലൂടെ രഞ്ജിനി വീണ്ടും അവതാരികയായി തിരിച്ചെത്തിയിരിക്കുകയാണ്.
മൃഗസ്‌നേഹിയായ രഞ്ജിനി നായ്ക്കളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ രഞ്ജിനി പങ്കുവെച്ചിരിക്കുന്ന തന്റെ ഒരു പഴയക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ ഒരുമല്ലുക്കുട്ടി അലേര്‍ട്ട്, എന്താണ് താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് നോക്കൂ’ എന്നാണ് ചിത്രം പങ്ക് വെച്ചു കൊണ്ട് രഞ്ജിനി പറഞ്ഞത്. ആ തലയില്‍ വെച്ചിട്ടുള്ള വൃത്തികെട്ട വെളുത്ത ഹെയര്‍ബാന്‍ഡ് ഒരു വര്‍ഷത്തോളം എന്നും തലയില്‍ വെക്കുമായിരുന്നു. ഒരുതവണ പുതിയ ഹെയര്‍കട്ടുമായി സ്‌കൂളില്‍ ചെന്നപ്പോള്‍ വല്ലാതെ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് തൊട്ട് മുടി വളരുന്നത് വരെ അത് പുറകിലേക്ക് വെച്ച് മറയ്ക്കാനായിരുന്നു ബാന്‍ഡ് വെച്ചിരുന്നത്, തനിക്ക് അത് ഒരുപാട് സെല്‍ഫ് കോണ്‍ഫിഡന്‍സ് കൂടിയിട്ടുണ്ടെന്നും ചിത്രം പങ്കിട്ടു കൊണ്ട് രഞ്ജിനി കുറിച്ചു.
സഹോദരന്‍ ശ്രീപ്രിയനും രഞ്ജിനി പങ്കിട്ട പഴയ ചിത്രത്തിലുണ്ട്. നിനക്കിപ്പോഴും ആ പഴയ ടൈനിയും ക്യൂട്ടുമായിട്ടുള്ള ഒരു ഉപകാരവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ എന്നും ശ്രീപ്രിയനെ ടാഗ് ചെയ്തുകൊണ്ട് രഞ്ജിനി ചോദിക്കുന്നുണ്ട്. കൂടെയുള്ള നായ തങ്ങളുടെ ആദ്യ വളര്‍ത്തുനായയാണെന്നും രഞ്ജിനി പറയുന്നു. ടിക്കു എന്നായിരുന്നു അവന്റെ പേര്. ഞങ്ങളുടെ ആദ്യത്തെ പെറ്റ്. തെരുവില്‍ നിന്നും ഞങ്ങളുടെ അച്ഛന്‍ രക്ഷിച്ചതാണ് അവനെ, തന്റെ നായകളോടുള്ള ഇഷ്ടം തുടങ്ങിയത് അവിടെ നിന്നുമാണെന്നാണ് തോന്നുന്നതെന്നും രഞ്ജിനി കുറിച്ചിരിക്കുന്നു. തനിക്ക് അന്ന് എത്ര വയസ്സുണ്ട് എന്ന് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ സാധിക്കുമോ എന്നും രഞ്ജിനി ചോദിക്കുന്നു.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’ എന്ന ചിത്രത്തില്‍ രഞ്ജിനിയും പ്രധാന വേഷത്തിലെത്തുന്നു എന്നുള്ള വാര്‍ത്തകളാണ് കുറച്ച് നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അതിഥി വേഷത്തിലാകും നടി എത്തുക. മാക്‌സ് വെല്‍ ജോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ രഞ്ജിനിയ്‌ക്കൊപ്പം സണ്ണിവെയ്‌നും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ ചൈന ടൗണ്‍ എന്ന ചിത്രത്തിലാണ് രഞ്ജിനി ആദ്യമായി അതിഥി വേഷത്തിലെത്തുന്നത്. തത്സമയം ഒരു പെണ്‍കുട്ടി, എന്‍ട്രി, വാട്ട് ദ എഫ്, ഒറ്റ ഒരുത്തിയും ശരിയല്ല തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
about ranjini haridas
