Malayalam
ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഷിയാസ്!
ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഷിയാസ്!
‘ബിഗ്‌ബോസി’ലൂടെ മലയാളി ടെലിവിഷന്‍ പ്രേമികള്‍ ഹൃദയത്തിലേറ്റിയ താരമാണ് ഷിയാസ് കരീം. ഇപ്പോഴിതാ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഷിയാസ്. ഒരു ഫിറ്റ്നസ് സെന്‍റര്‍ ആണ് ഷിയാസ് തുടങ്ങിയിരിക്കുന്നത്.
എറണാകുളം അങ്കമാലിയില്‍ എസ് കെ ഫിറ്റ് ജിം ആന്‍ഡ് ന്യുട്രീഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനമായിരുന്നു ഇന്നലെ. ഷിയാസിന്‍റെ ഉമ്മയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി ആരാധകര്‍ ഷിയാസിന് ആശംസകളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.
ഷിയാസിന്‍റെ കുറിപ്പ്
ജീവിതത്തില്‍ നേടിയെടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഫിറ്റ്‌നെസ് സെന്‍റര്‍ തുടങ്ങുക എന്നത്. അതിന്‍റെ ഉദ്ഘാടനം എന്‍റെ ഉമ്മാന്‍റെ കൈകൊണ്ടുതന്നെ ആവുമ്പോള്‍ ആ സന്തോഷത്തിന്‍റെ മധുരം ഇരട്ടിയായി. എന്‍റെ ഈയൊരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാന്‍ ഒരുപാടുപേര്‍ ഒരുപാട് രീതിയില്‍ എന്നെ സഹായിച്ചു. അവര്‍ ഓരോരുത്തരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉദ്ഘാടന വേളയില്‍ അവിടെ എത്തിച്ചേര്‍ന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടര്‍ന്നും ഈ സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദി.
SHIYAS
