Malayalam
16 വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍, പ്രണയം സംഭവിച്ചത് അപ്പോള്‍; ഈ ബന്ധം വിവാഹത്തിലേയ്ക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും രഞ്ജിനി ഹരിദാസ്
16 വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍, പ്രണയം സംഭവിച്ചത് അപ്പോള്‍; ഈ ബന്ധം വിവാഹത്തിലേയ്ക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും രഞ്ജിനി ഹരിദാസ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം തിരിച്ചെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനിയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. കാമുകനായ ശരതിന്റെ പിറന്നാളാഘോഷ ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ശരതിനൊപ്പം പൂളില്‍ നിന്നുള്ള ചിത്രമായിരുന്നു രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ മൈ ഫോര്‍എവര്‍ മൂഡ് എന്നായിരുന്നു ക്യാപ്ഷനായി രഞ്ജിനി കുറിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു രഞ്ജിനിയുടെ പോസ്റ്റ് വൈറലായി മാറിയത്. ശരത് പൂളിമൂടിനെ ടാഗ് ചെയ്തായിരുന്നു രഞ്ജിനി ഫോട്ടോയും ആശംസയും പോസ്റ്റ് ചെയ്തത്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. പൂള്‍ ചിത്രം വൈറലായതോടെ രഞ്ജിനിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ശരതുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി നേരത്തെ രഞ്ജിനി എത്തിയിരുന്നു. 16 വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥമായാണ് പ്രണയിച്ചതെങ്കില്‍ക്കൂടിയും എല്ലാം തകരുകയായിരുന്നു. ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.
എന്നാല്‍ രണ്ടാളും സിംഗിളായതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. താന്‍ ഡാന്‍സ് പഠിക്കാനായി പോയതിനെക്കുറിച്ച് പറഞ്ഞും രഞ്ജിനി എത്തിയിരുന്നു. ഡാന്‍സ് കോറിയോഗ്രാഫറായ അബാദിന് അരികിലേക്കായിരുന്നു രഞ്ജിനി പോയത്. ഡാന്‍സ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ നൃത്തത്തെ ജീവനായി കാണുന്ന ഞാന്‍ ആ സ്വപ്നം സഫലമാക്കാന്‍ സഹായിക്കാതെ പോകാന്‍ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോടുപറഞ്ഞ ആദ്യത്തെ സ്റ്റുഡന്റാണ്. അതുകൊണ്ടുതന്നെ ഇത് എനിക്കു ഒരു ചാലഞ്ചാണെന്നായിരുന്നു അബാദ് കുറിച്ചത്.
പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ താരത്തിന്റെ പോസ്റ്റ് എത്തിയത്. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
കുറച്ച് നാളുകള്‍ക്ക് മുമ്പ് വാലന്റൈന്‍സ് ഡേ ഗെറ്റ് ടുഗെദര്‍ എന്ന ക്യാപ്ഷനില്‍ താരം പങ്കിട്ട ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രഞ്ജിനിയുടെ സുഹൃത്തുക്കള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം രഞ്ജിനിയുടെ ആത്മസുഹൃത്തും ഗായികയുമായ രഞ്ജിനി ജോസും ചിത്രത്തില്‍ ഉണ്ട്. ചുമന്ന വേഷത്തില്‍ ഉള്ള രഞ്ജിനി ജോസ് നിങ്ങളെ പോലെയുണ്ട് എന്നും ആരാധകര്‍ പറഞ്ഞിരുന്നു. രഞ്ജിനിയുടെ വിവാഹത്തെ കുറിച്ച് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്നൊന്നും താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല പിന്നീട് സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാല്‍ എന്താണ് കുഴപ്പം എന്നും രഞ്ജിനി ചോദിച്ചിട്ടുണ്ട്. മാത്രമല്ല രഞ്ജിനിയുടെ വിവാഹം നടന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതായും ഇപ്പോള്‍ അതില്ലെന്നും രഞ്ജിനിയുടെ അമ്മൂമ്മ പറഞ്ഞ വീഡിയോയും വൈറല്‍ ആയിരുന്നു.
