Malayalam
വീണ്ടും സംവിധാന രംഗത്തേയ്ക്ക് കടക്കാനൊരുങ്ങി രമേശ് പിഷാരടി
വീണ്ടും സംവിധാന രംഗത്തേയ്ക്ക് കടക്കാനൊരുങ്ങി രമേശ് പിഷാരടി
ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി രമോശ് പിഷാരടി. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ സ്‌ക്രിറ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോ, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സുനീഷാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം പിഷാരടി അഭിനയിക്കുന്നുണ്ട്.
അതേസമയം, സേതുരാമയ്യര്‍ സിബിഐയുടെ ഭാഗമായ സന്തോഷവും താരം പങ്കുവെച്ചിരുന്നു. ‘ഈ ഐഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപ്നം ….വളര്‍ന്ന് സേതുരാമയ്യര്‍ സിബിഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്‌നം.
കൈ പുറകില്‍ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു’ എന്നും രമേശ് പിഷാരടി പറഞ്ഞു.
