News
ലൈംഗികത അശ്ലീലമല്ല, ഭര്‍ത്താവ് രാജ് കുന്ദ്ര കുറ്റക്കാരനല്ല; വാദമുയര്‍ത്തി ശില്‍പ ഷെട്ടി
ലൈംഗികത അശ്ലീലമല്ല, ഭര്‍ത്താവ് രാജ് കുന്ദ്ര കുറ്റക്കാരനല്ല; വാദമുയര്‍ത്തി ശില്‍പ ഷെട്ടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ബോളിവുഡിലും പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ് നീലച്ചിത്ര നിര്‍മ്മാണ കേസ്. സംഭവത്തില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ ചോദ്യം ചെയ്യലില്‍ ലൈംഗികത അശ്ലീലമല്ലെന്ന വാദം ഉയര്‍ത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടി.
ഭര്‍ത്താവ് രാജ് കുന്ദ്ര മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായതോടെയാണ് ശില്പ്പയേയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്. ഹോട്ട്ഷോട്ട് ആപ്പിലെ ഉള്ളടക്കങ്ങളെ കുറിച്ച് വ്യക്തമായി തനിക്ക് അറിയില്ലെന്നാണ് ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുന്ദ്രയുടെ സഹോദരി ഭര്‍ത്താവായ പ്രദീപ് ഭക്ഷിയാണ് ഹോട്ട്ഷോട്ട് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ലൈംഗികത അശ്ലീലമല്ലെന്നും കുന്ദ്ര നീലച്ചിത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ശില്പ്പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഭര്‍ത്താവ് കുന്ദ്രയുടെ നീലച്ചിത്രനിര്‍മ്മാണം സംബന്ധിച്ച് ശില്പ്പയ്ക്ക് അറിയുമോയെന്നതിലും പോലീസ് വ്യക്തത തേടുന്നുണ്ട്.
അതേസമയം രാജ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 27വരെയാണ്. കുന്ദ്രയുടേതായി യെസ് ബാങ്കിലും യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയിലുമുള്ള അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാട് നടന്നിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നീലച്ചിത്രനിര്‍മ്മാണം വഴി ലഭിക്കുന്ന പണം കുന്ദ്ര ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ചിരുന്നതായി വ്യക്തമായതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
