ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം പ്രഭാസ് മഹാനടി ടീമിനൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുവെന്ന് വിവരം. സിനിമയുടെ ചിത്രീകരണത്തിനായി ബച്ചന് ഹൈദരാബാദില്‍ എത്തി. ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്. അമിതാഭ് ബച്ചനും മറ്റ് കഥാപാത്രങ്ങളും ഉള്‍പ്പെടുന്ന നിര്‍ണായകമായ രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്.
മഹാനടിക്ക് ശേഷം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമെന്നാണ് സൂചന. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.
സംവിധായകന് ത്രിവിക്രം ശ്രീനിവാസിന്റെ എ ആ, സംവിധായകന് ശേഖര്‍ കമ്മുലയുടെ ഹാപ്പി ഡെയ്സ്, മഹേഷ് ബാബുവിന്റെ ബ്രഹ്മസ്ത്രം തുടങ്ങി നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ മേയര്‍.
ഡാനി സാ-ലോ മഹാനതിയുമായി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം റാണ ദഗ്ഗുബതിയുടെ വിരാട പര്‍വം, കീര്‍ത്തി സുരേഷിന്റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് അവരുടെ ആദ്യത്തെ പാന്‍-ഇന്ത്യന്‍ ചിത്രമാണ്.
വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...