News
ഇരുപത്തിരണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് മാധവനും സരിതയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഇരുപത്തിരണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് മാധവനും സരിതയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള താരമാണ് ആര് മാധവന്. ഇപ്പോഴിതാ ഇരുപത്തിരണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് നടന് മാധവനും ഭാര്യ സരിതയും. പരസ്പരം ആശംസകള്‍ കൈമാറികൊണ്ടുള്ള ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.
”ഈ വര്‍ഷങ്ങളിലത്രയും എന്നെ അതീവ വിസ്മയത്തിലും സ്നേഹത്തിലും സൂക്ഷിച്ചതിന് നന്ദി. ആശംസകള്‍ ഭാര്യേ, ഇനിയും ഏറെ മുന്നോട്ട്….,” എന്നാണ് മാധവന് കുറിക്കുന്നത്. അതേസമയം, മാധവന് ഒപ്പമുള്ള ഒരു പഴയകാലചിത്രം പങ്കുവെച്ചിരിക്കുകയാണ് സരിത. ’22 വര്‍ഷങ്ങള്‍, നീയിപ്പോഴും എന്റെയുള്ളിലെ കുട്ടിത്തം പുറത്തെടുക്കുന്നു. ആശംസകള്‍ ഹണീ, ഒരുപാട് സ്നേഹം,” എന്നാണ് സരിത കുറിച്ചിരിക്കുന്നത്. ബിപാഷ ബസു, ദിയ മിര്‍സ, ഷമിത ഷെട്ടി തുടങ്ങിയ താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
1991ല്‍ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയര്‍ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇവര്‍ക്ക് വേദാന്ത് എന്ന മകനുണ്ട്. വിവാഹശേഷം 2000ത്തിലാണ് മാധവന് ആദ്യമായി നായകനായ മണിരത്നം ചിത്രം ‘അലൈപായുതേ’ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മാധവന് തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി. മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിട്ടുണ്ട്.
