Connect with us

ആർ. മാധവനിലെ ആർ എന്താണ്…; ചോദ്യം ചോദിച്ച ഷാരൂഖിനോട് മാധവൻ പറഞ്ഞത്; സെയ്ഫിനെയും ഷാരൂഖിനേയും ‘പോടോ, വിഡ്ഡികളെ’ എന്ന് വിളിച്ച മാസ്സ് മാധവന്റെ വൈറലായ വീഡിയോ !

Malayalam

ആർ. മാധവനിലെ ആർ എന്താണ്…; ചോദ്യം ചോദിച്ച ഷാരൂഖിനോട് മാധവൻ പറഞ്ഞത്; സെയ്ഫിനെയും ഷാരൂഖിനേയും ‘പോടോ, വിഡ്ഡികളെ’ എന്ന് വിളിച്ച മാസ്സ് മാധവന്റെ വൈറലായ വീഡിയോ !

ആർ. മാധവനിലെ ആർ എന്താണ്…; ചോദ്യം ചോദിച്ച ഷാരൂഖിനോട് മാധവൻ പറഞ്ഞത്; സെയ്ഫിനെയും ഷാരൂഖിനേയും ‘പോടോ, വിഡ്ഡികളെ’ എന്ന് വിളിച്ച മാസ്സ് മാധവന്റെ വൈറലായ വീഡിയോ !

ഇന്ന് അമ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് പ്രശസ്ത തമിഴ് നടൻ ആർ മാധവൻ.ഇതിനോടകം തന്നെ ഏഴ് വ്യത്യസ്ത ഭാഷകളിൽ മാധവൻ വേഷമിട്ടു. തുടക്കകാലത്ത് മലയാളത്തിലെ കുഞ്ചോക്കോ ബോബനെപ്പോലെ ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ടെങ്കിലും പിന്നീട് വില്ലൻ വേഷങ്ങൾ പോലും ആ കൈകളിൽ ഭദ്രമായിരുന്നു.

ആരുടേയും മനം മയക്കുന്ന ചിരിയും പ്രായത്തെ വെല്ലുന്ന മാത്രമായിരുന്നില്ല മാധവന്റെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു കഴിവാണ് അദ്ദേഹത്തിന്റെ പൊതുവേദികളിലെ സംസാര വൈഭവം. പൊതുവേദികളിൽ എപ്പോഴും തമാശക്കാരനായ ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൗണ്ടർ ചെയ്യുന്ന മാധവന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മുൻകാലങ്ങളിൽ ബോളിവുഡ് അവാർഡ് വേദികളിലും താരനിശകളിലും സ്ഥിരമായി അവതാരകനായി എത്തുന്നയാളായിരുന്നു ഷാരൂഖ് ഖാൻ. ഇത്തരത്തിൽ തനിക്ക് ലഭിക്കുന്ന വേദികളിൽ മറ്റു താരങ്ങളെ പരിഹസിക്കാനും റോസ്റ്റ് ചെയ്യാനുമൊക്കെ ഷാരുഖ് ഖാൻ മിടുക്കനായിരുന്നു . ഇത്തരമൊരു വേദിയിൽ ഷാരുഖ് ഖാനും സഹ അവതാരകനായ സെയ്ഫ് അലി ഖാനും മാധവനെ കളിയാക്കുന്ന ഒരു സംഭവമുണ്ടായി.

എന്നാൽ, ശക്തമായ കൗണ്ടർ ചെയ്യുന്ന മാധവനാണ് സദസിന്റെ കൈയടി മൊത്തം വാങ്ങിക്കൂട്ടിയത് . മാത്രമല്ല, വീഡിയോയിൽ അവസാനം ഇരുവരെയും വിഡ്ഡികളെന്ന് മാധവൻ പരിഹസിക്കുന്നുമുണ്ട്.
പരിപാടിക്കിടെ മാധവന്റെ ഇനിഷ്യലായ ‘ആർ’ എന്താണെന്ന് ചോദിക്കുന്ന ഷാരൂഖ് ഖാൻ അതിനെപ്പറ്റി കുറേ തമാശകളും പങ്കുവെന്നുന്നുണ്ട്..

ആർ എന്നതിന്റെ പൂർണരൂപം ‘റേറ്റഡ്?, റിയൽ?, റിയലി ടാലന്റഡ്?’ എന്നൊക്കെയാണോ എന്ന് ഷാരൂഖ് ഖാൻ മാധവനോട് ചോദിക്കുന്നു. എന്നാൽ ആർ എന്നതിന്റെ പൂർണ്ണരൂപം രംഗനാഥൻ എന്നാണെന്ന് മാധവൻ വിനീതനായി മറുപടി പറയുന്നു.

തുടർന്ന് കുറച്ച് തമിഴ് പ്രയോഗങ്ങൾ പഠിപ്പിച്ചു തരാൻ ഇരുവരും മാധവനോട് ആവശ്യപ്പെടുന്നു. താൻ അഭിനയിച്ച ‘ലൗ ആജ് കൽ’ എന്ന ഹിന്ദി സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞ് അത് തമിഴിൽ പഠിപ്പിച്ച് തരാൻ സെയ്ഫ് മാധവനോട് പറയുന്നു. മാധവൻ തമിഴിൽ ഡയലോഗ് പറഞ്ഞെങ്കിലും ഒരു വാക്ക് പോലും നേരെ പറയാനാവാതെ ഷാരൂഖും സെയ്ഫും പരിഹാസ്യരാവുന്നതോടെ സദസ്സിന്റെ കൈയടി മൊത്തം മാധവന് ലഭിക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

എല്ലാവർക്കും ഇന്ന് ഞങ്ങളെ അപമാനിക്കണം, താങ്കൾക്ക് തമിഴിൽ ഞങ്ങളെ അപമാനിക്കണമെന്നുണ്ടോ എന്ന് ഷാരൂഖ് ഖാൻ ചോദിക്കുന്നു. ഇതിന് മറുപടിയായി ‘പോടോ, വിഡ്ഢികളെ’ എന്നായിരുന്നു മാധവന്റെ പരിഹാസ രൂപേണയുള്ള പ്രതികരണം. എന്നാൽ മാധവന്റെ തമാശ അതേ അർത്ഥത്തിലെടുത്ത് തങ്ങളുടെ പെർഫോമൻസ് തുടരുകയായിരുന്നു ഇരുവരും.

ഇന്ന് ആ നായകൻ 51 ആം വയസ്സിലേക്ക് കടക്കുകയാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കി നിർമിച്ച റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സംവിധാനം ചെയ്തതോടൊപ്പം മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിൽ എത്തുന്നതും . ഷാരൂഖ് ഖാൻ അതിഥി താരമായി എത്തുന്നുവെന്നതും സിനിമയുടെ സവിശേഷതയാണ്.

about R Madhavan

More in Malayalam

Trending