Connect with us

ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കി മാധവന്റെ മകന്‍ വേദാന്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

News

ഒരുകാലത്ത് തെന്നിന്ത്യയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു ആര്‍ മാധവന്‍. ഇപ്പോഴും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് മാധവന്റെ മകന്‍ വേദാന്ത്.

ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് 16 വയസ്സുകാരനായ വേദാന്ത് മത്സരിച്ചത്. 800, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലും 4100, 4200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേകളിലും വേദാന്ത് വെള്ളി മെഡല്‍ നേടി. 100, 200, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും വേദാന്ത് സ്വന്തമാക്കി.

ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഏഷ്യന്‍ എയ്ജ് ഗൂപ്പ് ചാമ്പ്യന്‍ഷിപ്പിലെ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും വേദാന്ത് പങ്കാളിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി വേദാന്ത് താരമായി മാറിയിരുന്നു. നേരത്തെ തായ്ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.

അച്ഛന്റെ വഴിയില്‍ നിന്നും മാറി സ്‌പോര്‍ട്‌സിനോടാണ് മകന്‍ വേദാന്തിന് താല്പര്യം. ഇതിനോടകം ദേശീയ തലത്തില്‍ ഉള്‍പ്പടെ നിരവധി മത്സരങ്ങള്‍ക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്.

More in News

Trending

Recent

To Top