Malayalam
ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്, പക്ഷേ..!!; ‘മണവാളന് ഫാന്‍സിന്’ നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തുക്കള്‍
ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്, പക്ഷേ..!!; ‘മണവാളന് ഫാന്‍സിന്’ നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തുക്കള്‍
വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോളുകള്‍ അടക്കിവാഴുന്ന കഥാപാത്രമാണ് മണവാളന്. 2003ല്‍ പുറത്തിറങ്ങിയ പുലിവാല് കല്യാണം ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രമാണ് ട്രോള്‍ ഗ്രൂപ്പുകളും വാട്സ്ആപ്പ് സ്റ്റിക്കറുകളും ഭരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ മണവാളന് ഫാന്‍സിന് നിരാശയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിയും ഉദയകൃഷ്ണയും ആണ് ഇതേ കുറിച്ച് പറയുന്നത്. പുലിവാല് കല്യാണത്തിനു സെക്കന്‍ഡ് പാര്‍ട്ട് എടുക്കണമെന്ന് ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ, അതിലേക്ക് പോകാന്‍ ഉള്ള ഒരു ധൈര്യം വന്നില്ല. സെക്കന്‍ഡ് പാര്‍ട്ട് വളരെയധികം റിസ്കുള്ള ഗെയിമാണ്. ആദ്യ ഭാഗത്തിന്റെ മുകളില്‍ നില്ക്കുന്ന ഒരു സിനിമ ഉണ്ടാക്കാന്‍ വലിയ പ്രയാസമാണ്.
കഥാപാത്രങ്ങള്‍ എന്ത് ചെയ്യും എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പ്രേക്ഷകര്‍ക്ക് നന്നായിട്ടറിയാം. അവര്‍ നേരത്തെ പ്രതീക്ഷിക്കും. അതാണ് കാരണം. ഓരോന്നും അതില്‍ തന്നെ കാണാനാണ് രസം. അതു കൊണ്ട് ഇനിയൊരു മണവാളന് ഉണ്ടാകുമോ എന്നു പറയാനാകില്ല എന്നാണ് ഉദയകൃഷ്ണ പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇതേ കുറിച്ച് പറഞ്ഞത്.
സിഐഡി മൂസ ചിത്രീകരണം നടക്കുന്ന സമയത്താണ് പുലിവാല് കല്യാണത്തെ കുറിച്ചുള്ള ഡിസ്കഷന് നടക്കുന്നത്. മുഴുനീള കോമഡി ചിത്രം. അതായിരുന്നു മനസ്സില്‍. അതോടെയാണ് ഹരിശ്രീ അശോകനും കൊച്ചിന് ഹനീഫയും ജഗതിച്ചേട്ടനും സലിംകുമാറുമൊക്കെ സിനിമയിലേക്ക് വരുന്നത് എന്നും തിരക്കഥാകൃത്തുക്കള്‍ വ്യക്തമാക്കി.
