Connect with us

ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല, അത് ശീലമാണ്!, ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല; തുറന്ന് പറഞ്ഞ് രശ്മി ബോബന്‍

Malayalam

ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല, അത് ശീലമാണ്!, ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല; തുറന്ന് പറഞ്ഞ് രശ്മി ബോബന്‍

ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല, അത് ശീലമാണ്!, ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല; തുറന്ന് പറഞ്ഞ് രശ്മി ബോബന്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് രശ്മി ബോബന്‍. ജയറാം, ഷീല, നയന്‍താര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയ താരമാണ് രശ്മി. മോളിക്കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു രശ്മി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയല്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ബോഡി ഷെയ്മിങ്‌ന്റെ പേരില്‍ അനുഭവിച്ചിട്ടുള്ള കളിയാക്കലുകളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആളുകള്‍ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല. മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്, വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകള്‍ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്.

പല സ്ഥലത്തും ഞാന്‍ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോള്‍ ധാരാളം ഉപദേശങ്ങള്‍ വരും. മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയില്‍. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാന്‍ അത്യാവശ്യം വര്‍ക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കില്‍ ഞാന്‍ മടിച്ചിയാണ്. ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തില്‍ എനിക്ക് മുതിര്‍ന്ന കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്.

ജ്വാലയായ് എന്ന സീരിയലില്‍ 35വയസ്സുകാരിയായി അഭിനയിക്കുമ്പോള്‍ എന്റെ പ്രായം 19ആണ്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോള്‍ ഞാനത് പരിഗണക്കാറു പോലുമില്ല. താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും ആളുകള്‍ തന്നോട് ചോദിക്കുമായിരുന്നു, മോള്‍ ഏത് കോളേജില്‍ ആണ് എന്ന്. മാത്രമല്ല നമ്മുടെ സമൂഹത്തില്‍ പരക്കെ ഒരു ധാരണയുണ്ട്. ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് കൊണ്ട് മാത്രമാണ് വണ്ണം വയ്ക്കുന്നത് എന്ന്. മറ്റ് പല ഘടകങ്ങളും അതിന് കാരണമാകാറുണ്ട് എന്ന് അവര്‍ ആലോചിക്കാറില്ല.

തൈറോയ്ഡ് മാനസിക സമ്മര്‍ദ്ദവും കഴിക്കുന്ന മരുന്നുകളുടെ പ്രശ്‌നങ്ങളും അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമായി വന്നേക്കാം. ആ വ്യക്തി ഏത് പ്രശ്‌നത്തിലൂടെ ആണ് പോകുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല. താനിപ്പോള്‍ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമായിരുന്നു. ഇത് മാത്രമോ സകല കാര്യങ്ങളും നോക്കി കമന്റ് ചെയ്യും എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top