Malayalam
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും! പ്രധാന ലൊക്കേഷന്‍ ആലുവ
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും! പ്രധാന ലൊക്കേഷന്‍ ആലുവ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് വിവരം.
ആലുവയിലാണ് ചിത്രീകരണം നടക്കുക. അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാവുന്നത് നയന്‍താരയാണ്. നടന്‍ അജ്മല്‍ അമീറും മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
പ്രേമം റിലീസ് ചെയ്ത 5 വര്‍ഷത്തിന് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ പാട്ട് എന്ന ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. എന്നാല്‍ സിനിമ തുടങ്ങാന്‍ വൈകുന്ന വേളയിലാണ് ഡോള്‍ഡിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവിനിടെയാണ് തന്റെ പുതിയ ചിത്രമായ ഡോള്‍ഡിനെക്കുറിച്ച് അജ്മല്‍ അമീര്‍ പറഞ്ഞിരുന്നത്. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അജ്മല്‍ അന്ന് പറഞ്ഞിരുന്നു.
അതേസമയം തെലുങ്കാനയില്‍ നടന്നു കൊണ്ടിരിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി സെപ്്തംബര്‍ അവസാനത്തോടെ പൃഥ്വിരാജ് സെറ്റില്‍ എത്തുമെന്നാണ് സൂചന. മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രോ ഡാഡിയില്‍ കല്യാണി പ്രിയദര്‍ശനും മീനയുമാണ് പ്രധാന വേഷം ചെയ്യുന്നുണ്ട്.