Connect with us

8 വര്‍ഷം കാത്തിരുന്നാണ് ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചത്, യേശു അത്ഭുതം പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്കൊരു മോളെ തന്നു; നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ദൈവത്തിന് ചിലപ്പോള്‍ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞത്; തുറന്ന് പറഞ്ഞ് പ്രേം കുമാര്‍

Malayalam

8 വര്‍ഷം കാത്തിരുന്നാണ് ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചത്, യേശു അത്ഭുതം പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്കൊരു മോളെ തന്നു; നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ദൈവത്തിന് ചിലപ്പോള്‍ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞത്; തുറന്ന് പറഞ്ഞ് പ്രേം കുമാര്‍

8 വര്‍ഷം കാത്തിരുന്നാണ് ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചത്, യേശു അത്ഭുതം പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്കൊരു മോളെ തന്നു; നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ദൈവത്തിന് ചിലപ്പോള്‍ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞത്; തുറന്ന് പറഞ്ഞ് പ്രേം കുമാര്‍

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് പ്രേംകുമാര്‍. സിനിമയില്‍ സജീവമല്ലെങ്കിലും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ പ്രേംകുമാര്‍ അതിഥിയായി എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രേംകുമാറിനൊപ്പമായി ഭാര്യയും ഷോയിലേക്കെത്തിയിരുന്നു.

1991 ലാണ് സിനിമയിലേക്ക് വരുന്നത്. ലംബോയെന്നുള്ള ടെലിഫിലിമിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷമായാണ് സിനിമയിലേക്കെത്തിയത്. സിനിമയില്‍ നിന്നും ഒരു മോശം അനുഭവങ്ങളും തനിക്കുണ്ടായിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. ഒരു സിനിമയില്‍ സംവിധായകന്‍ ആവശ്യപ്പെട്ട ഒരു ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പറഞ്ഞേ തീരൂയെന്നായിരുന്നു സംവിധായകന്റെ മറുപടി. ഒരു സാംസ്‌കാരിക അപചയമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എത്രയോ നല്ല പദങ്ങള്‍ മലയാളത്തിലുണ്ട്. മോശം വാക്കുകളും തെറിയുമൊന്നും ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയിട്ടുള്ള ട്രയിനിംഗിലൂടെയാണ് കടന്നുവന്നത്. അന്ന് ലഭിച്ച ധൈര്യമുണ്ട്. അഭിനയം ജന്മനാ ലഭിച്ചവര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയിക്കഴിഞ്ഞാലുള്ള കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാറുണ്ട്. ഞാനൊക്കെ അഭിനയം പഠിക്കാനായി പോയതാണ്. ഇടയ്ക്ക് ചില മൂളിപ്പാട്ടുകള്‍ പാടുമെന്നേയുള്ളൂ. പാട്ടുകാരനൊന്നുമല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യയെ ആലോചിച്ചാണ് ഈ പാട്ട് പാടിയത്. 2000 ജൂലൈ 12ലായിരുന്നു വിവാഹം. സിനിമയ്ക്ക് വേണ്ടി സ്ഥലം മാറിയിട്ടൊന്നുമില്ല, ഇപ്പോഴും കഴക്കൂട്ടത്താണ് താമസിക്കുന്നത്. 10-15 സിനിമകളില്‍ ഹീറോയായി അഭിനയിച്ചിട്ടുണ്ട്. നായകതുല്യമായ കഥാപാത്രങ്ങളും കുറേ ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് പ്രൊപ്പോസല്‍ വന്നത്. ഞാന്‍ മസ്‌ക്കറ്റിലായിരുന്നു പഠിച്ചിരുന്നത്. കുടുംബത്തോടെ അവിടെയായിരുന്നു. ഡിഗ്രിക്ക് പഠിച്ചോണ്ടിരിക്കുമ്പോഴായിരുന്നു ആലോചന വന്നത്. സിനിമ ഇഷ്ടമാണ് പുള്ളിയേയും ഇഷ്ടമായി. ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജിഷ വ്യക്തമാക്കിയിരുന്നു. സ്വന്തമായി ചായ ഉണ്ടാക്കി കുടിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. തിലകന്‍ ചേട്ടനാണ് ആ ടിപ്പ് തന്നത്.

8 വര്‍ഷം കാത്തിരുന്നാണ് ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചത്. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ യേശു അത്ഭുതം പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്കൊരു മോളെ തന്നു. ഇപ്പോള്‍ 13 വയസ്സാവുന്നു. പൊന്നു എന്നാണ് വിളിക്കുന്നത്. ബേക്കിങ് ഭയങ്കര പാഷനാണ്. പച്ചക്കറി കൃഷിയുണ്ട്. അങ്ങനെയാണ് ഒരു ദിവസം കടന്നുപോവുന്നതെന്നും ജിഷ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഞാന്‍ സ്വയം ചിന്തിച്ചത് പോലെയായിരുന്നില്ല ജീവിതം പോയത്. പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ സിനിമയിലേക്കെത്തിയ ആളാണ് താനെന്നും പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞുണ്ടാകാന്‍ ഒരുപാട് വൈകിയപ്പോള്‍ ദൈവത്തെ അടുത്തറിയാന്‍ കഴിഞ്ഞു. നമ്മള്‍ നമ്മളല്ലാതായി മാറുന്നൊരു അവസ്ഥയായിരുന്നു. നാലഞ്ച് വര്‍ഷം ട്രീറ്റ്മെന്റായിരുന്നു. സിനിമയില്‍ വളരെ സജീവമായി നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് മാറി നില്‍ക്കേണ്ടി വരുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ദൈവത്തിന് ചിലപ്പോള്‍ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞത്. പ്രാര്‍ത്ഥനയിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് വിശ്വസിക്കുന്നുണ്ട്. വൈദ്യശാസ്ത്രം ഇനി പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയൊരു ശക്തിയുണ്ടെന്ന് മനസ്സിലാവുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.

അതേസമയം, തനിക്ക് സിനിമയില്‍ അവസരം കുറഞ്ഞതിനെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരങ്ങള്‍ ഒന്നും താന്‍ തേടി ചെന്നവയായിരുന്നില്ല തന്നെ തേടിയെത്തിയവയാരയിരുന്നു. സിനിമയില്‍ എത്തിയതും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ അവസരങ്ങള്‍ കുറഞ്ഞു എന്ന് തോന്നിയിട്ടില്ല. അതിനേക്കുറിച്ച് ചിന്തിച്ചിട്ടുമില്ലെന്നാണ് പ്രേംകുമാറിന്റെ പക്ഷം.സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിലൂടെയാണ്. അവസരങ്ങള്‍ക്ക് വേണ്ടി സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടായിരുന്നില്ല. സൗഹൃദം മനസില്‍ സൂക്ഷിച്ചിരുന്നെങ്കിലും എപ്പോഴും ഫോണില്‍ വിളിച്ച് അത് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നില്ല. അതായിരിക്കാം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ കാരണമെന്ന് പ്രേംകുമാര്‍ പറയുന്നു.

ഒരു നടനെന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ധാരാളം കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വേണ്ടവര്‍ക്ക് തന്നെ സമീപിക്കാം. തന്നേക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും പ്രേംകുമാര്‍ പറയുന്നു. താന്‍ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാം ദൈവാനുഗ്രഹം എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. തന്നേക്കാള്‍ കഴിവുള്ളവരും പ്രഗത്ഭരുമായ കലാകാരന്മാര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് തനിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. അത് ദൈവാനുഗ്രഹമാണ്.

താന്‍ സിനിമയിലെത്തിയതും അവസരങ്ങള്‍ ലഭിച്ചതും ഈശ്വര നിശ്ചയമാണ്. അവസരങ്ങള്‍ കുറഞ്ഞതും ഈശ്വര നിശ്ചയം. താന്‍ ഒന്നിന് വേണ്ടിയും ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. നടന്‍ എന്ന ഉത്പന്നം ഇവിടെയുണ്ട്. ആവശ്യമുള്ളവര്‍ക്ക് എടുക്കാം. അതിന്റെ ഗുണകണങ്ങളേക്കുറിച്ച് ഇങ്ങനെ എപ്പോഴും പറഞ്ഞോണ്ടിരിക്കാന്‍ താല്പര്യമില്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കുന്നു. താന്‍ ഇവിടെ ഉണ്ടെന്ന് പലര്‍ക്കും അറിയാം ആവശ്യക്കാരുണ്ടെങ്കില്‍ വന്നാല്‍ സന്തോഷമെന്നും അദ്ദേഹം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top