Malayalam
നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡ്; ‘വെള്ളം’ മികച്ച ചിത്രം, പ്രജേഷ് സെന്‍ മികച്ച സംവിധായകന്
നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡ്; ‘വെള്ളം’ മികച്ച ചിത്രം, പ്രജേഷ് സെന്‍ മികച്ച സംവിധായകന്
പ്രേം നസീര്‍ സുഹൃത് സമിതി സംഘടിപ്പിച്ച നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡ് നിശ തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിര തിരുനാള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വ്യാഴാഴ്ച നടന്നു. 2021ല്‍ മലയാള സിനിമയില്‍ ഏറ്റവും അധികം നിരൂപകപ്രശംസ നേടിയെടുത്ത എക്കാലത്തെയും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളുടെ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട ബയോഗ്രാഫിക്കല്‍ ഡ്രാമ ചിത്രം ‘വെള്ളം’ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള ഏറ്റവും പ്രധാനപെട്ട രണ്ട് പുരസ്കാരങ്ങളും നേടിയെടുത്തു.
നടന് ജയസൂര്യക്ക് പോയ വര്‍ഷത്തെ മികച്ച നടനും ഷഹബാസ് അമന് മികച്ച ഗായകനുമുള്ള കേരള സംസ്ഥാന അവാര്‍ഡുകളും മികച്ച രണ്ടാമത്തെ ചിത്രത്തിനും പ്രജേഷ് സെന്നിന് മികച്ച രണ്ടാമത്തെ സംവിധായകനും സംയുക്ത മേനോന് മികച്ച നടിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് അവാര്‍ഡുകളും നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ‘വെള്ളം’
മുരളി കുന്നുംപുറത്ത് എന്ന മലയാളി വ്യവസായിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി പ്രജേഷ് സെന്‍ ഒരുക്കിയ ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ തന്നെ ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു. തൊഴില്‍ രഹിതനും തികഞ്ഞ മദ്യപാനിയുമായിരുന്ന മുരളിയുടെ പഴയകാല ജീവിതവും പിന്നീട് സര്‍വ പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്ത് വന്‍ വ്യവസായിയായി മാറിയ മുരളിയുടെ ജീവിതവിജയത്തിന്റെയും കഥയാണ് വെള്ളത്തിന്റെ ഇതിവൃത്തം.
മികച്ച സംവിധായകനുള്ള പുരസ്കാരം പ്രജേഷ് സെന്നും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോസ് കുട്ടി മഠത്തിലും രഞ്ജിത് മണംബ്രക്കാട്ടും ഏറ്റുവാങ്ങി. ‘വീണ്ടും വീണ്ടും തേടിയെത്തുന്ന ഇത്തരം പുരസ്കാരങ്ങളും പ്രശംസകളുമാണ് മികച്ച സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള ഊര്‍ജവും പ്രചോദനവും’ എന്ന് നിര്‍മാതാവ് ജോസ് കുട്ടി മഠത്തില്‍ അഭിപ്രായപ്പെട്ടു. ‘വെള്ളത്തിന് വീണ്ടും വീണ്ടും തേടിയെത്തുന്ന ഈ അംഗീകാരങ്ങള്‍ ആണ് ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും കൂടുതല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്’ എന്ന് നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ടും അഭിപ്രായപ്പെട്ടു.
സണ്ണി വെയ്ന്‍-അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മജു സംവിധാനം ചെയ്ത ‘അപ്പന്’, ശ്രീനാഥ് ഭാസി-ആന്‍ ശീതള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് ബിജിത് ബാല സംവിധാനം ചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്നിവയാണ് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ഇവരുടെയും നിര്‍മാണത്തില്‍ അടുത്തതായി തിയേറ്ററുകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
