News
പ്രഭാസ് ചിത്രം രാധേശ്യാമിന് മോശം പ്രതികരണങ്ങള്‍; മനം നൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു
പ്രഭാസ് ചിത്രം രാധേശ്യാമിന് മോശം പ്രതികരണങ്ങള്‍; മനം നൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തിന്റേതായി പുറത്തെത്തിയ രാധേശ്യാമിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായി ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് എത്തുന്നത്.
ഇപ്പോഴിതാ പ്രഭാസ് ചിത്രം രാധേശ്യാമിന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. മാധ്യമങ്ങളില്‍ വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോര്‍ട്ടുകളിലും മനംനൊന്താണ് ആരാധകന് തൂങ്ങി മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുപത്തിനാലുകാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
