Connect with us

ദിലീപിന്റെ സായ് ശങ്കർ ചില്ലറക്കാരനല്ല! വക്കീലേ ചതിച്ചല്ലോ… കൃത്യമായി പ്ളാനിംഗ്, ദിലീപ് കേസിന്റെ ഗതി മാറി മറിയുന്നു

News

ദിലീപിന്റെ സായ് ശങ്കർ ചില്ലറക്കാരനല്ല! വക്കീലേ ചതിച്ചല്ലോ… കൃത്യമായി പ്ളാനിംഗ്, ദിലീപ് കേസിന്റെ ഗതി മാറി മറിയുന്നു

ദിലീപിന്റെ സായ് ശങ്കർ ചില്ലറക്കാരനല്ല! വക്കീലേ ചതിച്ചല്ലോ… കൃത്യമായി പ്ളാനിംഗ്, ദിലീപ് കേസിന്റെ ഗതി മാറി മറിയുന്നു

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങിയത്. പിന്നാലെ ഓരോ ദിവസവും പുറത്ത് വന്നത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ തന്നെയായിരുന്നു.

സാധാരണക്കാരന് ഒരിക്കലും ചെയ്യാന്‍ പറ്റാത്ത, സിനിമയുടെ തിരക്കഥയിലേതെന്ന പോലെയുള്ള കാര്യങ്ങളാണ് ദിലീപുമായി ബന്ധപ്പെട്ട കേസുകളില്‍ സംഭവിക്കുന്നതെന്നാണ് സംവിധായകന്‍ പ്രകാശ് ബാരെ പറയുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സായ് ശങ്കർ എന്ന വ്യക്തി ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അയാള്‍ കൃത്യമായി രാമന്‍പിള്ളയുടെ അവിടെ ജോലിക്ക് എത്തുന്നു, പൊലീസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു, ഇപ്പോള്‍ രാമന്‍പിള്ളക്ക് പിന്തുണ നല്‍ക്കുന്ന ഒരു കേസുമായി മുന്നോട്ട് വരുന്നു.

ഇതെല്ലാം സത്യം പറഞ്ഞാള്‍ കറക്ടായി ഓരോ സംവിധാനത്തിന്റെ അകത്തും രണ്ട് ചേരികള്‍ നിന്ന് നീതിക്ക് വേണ്ടിയും അതിന് എതിരായും ചരട് വലി നടത്തുന്നത് പോലെയാണ് എനിക്ക് തോന്നുന്നതെന്നും പ്രകാശ് ബാരെ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനെതിരായി മൊഴിക്കൊടുക്കാന്‍ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് സൈബർ വിദഗ്ധനായ സായ് ശങ്കർ രംഗത്ത് എത്തിയതിന്റെ പശ്ചാത്തലത്തിലായി റിപ്പോർട്ടർ ചർച്ച. ദിലീപ് സായ് ശങ്കറിനെ വെച്ച് ഫോണില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍..

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെങ്കിലും ഒരിക്കല്‍ ചക്കവീണപ്പോള്‍ മുയല് ചത്തുവെന്ന സാഹചര്യം അല്ല ഇത്. ഈ ഒരു അവസരത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത് പറയാന്‍ കഴിയില്ലെങ്കിലും വളരെ കൃത്യമായി പ്ലാന്‍ ചെയ്ത് ആരൊക്കെയോ കളിക്കുന്നുണ്ട്. കുളം കലക്കി കാര്യം സാധിക്കുകയെന്നത് പോലെത്തെ സംഭവമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രകാശ് ബാരെ പറയുന്നു.

നശിപ്പിച്ച തെളിവുകള്‍ ഫോണില്‍ നിന്നും വീണ്ടെടുക്കാനുള്ള ഒരു സാധ്യത തെളിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഇതുപോലുള്ള ഒരു നീക്കം നടക്കുന്നത്. കേസ് അന്വേഷണം നടത്തുന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ ലക്ഷ്യം വെക്കുന്ന തരത്തിലാണ് കേസുകള്‍ പൊങ്ങി വരുന്നത്. ഇത് വളരെ പെട്ടെന്ന് സംഭവിച്ച ഒരു കാര്യമായി നമുക്ക് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സായ് ശങ്കറെ വെച്ചുള്ള ഈ കളി ഒരു പ്രതിരോധ നീക്കമായിട്ടാണ് പുറത്ത് നിന്നും നോക്കുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് മനസ്സിലാവുന്നത്. ഇത്രയും കേസുകളില്‍പ്പെട്ടിട്ടുള്ള ഒരു കക്ഷിക്ക് ദിലീപുമായും രാമന്‍പിള്ളയുമായി ബന്ധമുണ്ടാകുന്നു. ആ ഫോണിലെ വിവരങ്ങള്‍ അയാള്‍ തന്നെ മായ്ച്ച് കളയുന്നു. ഇതൊക്കെ പൊലീസ് തന്നെ പറയുന്നതിന് മുമ്പ് അയാള്‍ തന്നെ വ്യക്തമാക്കിയതാണ്.

ഒടുവില്‍ ഒരു ട്വിസ്റ്റും കൊണ്ടുവന്നിട്ടുണ്ട്. വക്കീലിനെ കുടുക്കാനുള്ള ഒരു കേസാക്കി ദിലീപ് കേസിനെ മാറ്റുകയെന്ന നീക്കം നടക്കുന്നുവെന്നാണ് ഇതിനൊക്കെ കൊണ്ട് വന്ന കാരണം. അതിന്റെ സത്യാവസ്ഥ എന്തായാലും വിചാരണ കോടതിയില്‍ നിന്നും അറിയുമായിരിക്കും. സാധാരണക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ നോക്കുമ്പോള്‍ വളരെ വിചിത്രമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.

ആദ്യം തന്നെ ഫോണ്‍ കോടതി ചോദിച്ചപ്പോഴേക്കും അതിലുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു. ബോംബൈയിലെ ഫോറന്‍സിക് ലാബിലേക്ക് പോവുന്നതിന് മുമ്പ് ഇവിടെ നിന്നും ചില കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ ഡിലീറ്റ് ചെയ്ത കാര്യങ്ങള്‍ പൊലീസ് തിരിച്ച് പിടിച്ചപ്പോഴേക്കും വരുന്ന കേസാണിത്. ആ കേസിനെ ഏത് തരത്തില്‍ കാണണമെന്ന് സാധാരണക്കാർക്കും നീതിന്യായ വ്യവസ്ഥയ്ക്കും കൃത്യമായ ധാരണയുണ്ടാകും.

വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. ഇതെന്താണ് വെള്ളരിക്കാപ്പട്ടണമാണോ. ഇത്തരമൊരു അവസ്ഥയിലേക്ക് അധപതിക്കുന്നത് കാണുമ്പോള്‍ ശരിക്കും പേടിയും സംങ്കടവും തോന്നുകയാണ്. കോടതി ഫോണ്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട ദിവസങ്ങളിലാണ് സായ് ശങ്കറിനെ വെച്ച് ദിലീപ് ഫയലുകള്‍ മാറ്റിയതെന്നത് വളരെ ഷോക്കിങ് ആയിട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു

More in News

Trending

Recent

To Top