News
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പാ രഞ്ജിത്
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പാ രഞ്ജിത്
ആദിവാസി നേതാവായിരുന്ന ബിര്‍സ മുണ്ഡെയുടെ ജീവിതകഥ ബോളിവുഡ് സിനിമയാക്കാനൊരുങ്ങി തെന്നിന്ത്യന്‍ സംവിധായകന് പാ രഞ്ജിത്. ബിര്‍സ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം ഷരീന്‍ മന്ത്രിയും കിഷോര്‍ അറോറയുടെ നമ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.
അട്ടക്കത്തി, മദ്രാസ്, കബാലി, പരിയേറും പെരുമാള്‍, കാലാ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാ രഞ്ജിത്തിന്റെ ആദ്യ ബോളിവുഡ് സിനിമയാണ് ബിര്‍സ. ബിര്‍സയുടെ ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ബോദ്ധ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്.
ചിത്രത്തിനായുള്ള ഗവേഷണത്തിലും തിരക്കഥാരചനയിലും ക്ഷമ കാണിച്ചതിന് നിര്‍മ്മാതാക്കള്‍ക്ക് പാ രഞ്ജിത്ത് നന്ദി അറിയിച്ചു. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ച ആദിവാസി സ്വാതന്ത്ര്യ സമരനേതാവായിരുന്നു ബിര്‍സ മുണ്ഡെ.
മുണ്ഡ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ മുണ്ഡ ആദിവാസികളുടെ ഉല്ഗുലാന് എന്ന സ്വാതന്ത്ര്യസമര മുന്നേറ്റത്തിന് നേതൃത്വം നല്‍കിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അണിയ പ്രവര്‍ത്തകര്‍ പുറത്തുവിടും.
