Connect with us

‘യുക്രൈനിലെ കുട്ടികളും മാതാപിതാക്കളും ജനങ്ങളും എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’; അടിയന്തര ഫണ്ട് ആവശ്യമാണ്, സംഭാവന അഭ്യര്‍ത്ഥിച്ച് എമി ജാക്സണ്‍

News

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് എമി ജാക്സണ്‍. ഇപ്പോഴിതാ യുക്രൈനില്‍ ജനതയ്ക്ക് അടിയന്തര ഫണ്ട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് എമി ജാക്സണ്‍. കുട്ടികള്‍ക്കുള്ള സംഘടനയായ യൂനിസെഫ് വഴിയാണ് ഫണ്ട് നല്‍കേണ്ടത്. പണം നല്‍കുന്നതിന് വേണ്ട വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

യുക്രൈന്‍ ആശുപത്രിയില്‍ നിന്നുള്ള നവജാത ശിശുക്കളുടെ ഉള്‍പ്പെടെ കുട്ടികളുടെ വീഡിയോ എമി ഇന്റസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ കുട്ടികള്‍ക്ക് സമാധാനമാണ് ആവശ്യമെന്നും അവര്‍ക്കൊപ്പമുണ്ടെന്നും താരം പറഞ്ഞു.

‘യുക്രൈനിലെ കുട്ടികളും മാതാപിതാക്കളും ജനങ്ങളും എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് യുക്രൈന്‍. അടിയന്തര ഫണ്ട് ആവശ്യമാണ്. ദയവായി സംഭാവന ചെയ്യുക’ എന്നും എമി ജാക്സണ്‍ കുറിച്ചു.

അതേസമയം റഷ്യന്‍ അധിനിവേശം ഇതുവരെ ഇരുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് യുക്രൈന്‍ നല്‍കുന്ന വിവരം. 198 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായും ആയിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് യുക്രൈന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കുട്ടികള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുപ്പതിലധികം കുട്ടികളാണ് ഇതിനോടകം യുദ്ധക്കെടുതിക്ക് ഇരയായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top