Malayalam
എന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മാത്രല്ല മനസ്സിന്റെ പൊളിറ്റ്ബ്യൂറോയിലും എന്നോ കുടിയേറിയ സഖാവ്; പി ജയരാജന് പിന്തുണ അറിയിച്ച് ഹരീഷ് പേരടി
എന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മാത്രല്ല മനസ്സിന്റെ പൊളിറ്റ്ബ്യൂറോയിലും എന്നോ കുടിയേറിയ സഖാവ്; പി ജയരാജന് പിന്തുണ അറിയിച്ച് ഹരീഷ് പേരടി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ പി ജയരാജന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താത്തതിന് എതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീജഡിയയില്‍ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ലെങ്കിലും പി ജയരാജന് തന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പണ്ടേ കുടിയേറിയിട്ടുണ്ടെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
നാടക കാലത്ത് താന്‍ പി ജയരാജന്റെ ജീവനുള്ള കൈയിലും പിന്നീട് രാഷ്ടിയ പ്രതിയോഗികള്‍ വെട്ടി നുറക്കിയ കൈയിലും തൊട്ടിട്ടുണ്ടെന്ന് ഓര്‍ത്തെടുക്കുന്ന ഹരീഷ്, പി ജയരാജന് തന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലും പൊളിറ്റ്ബ്യൂറോയിലും കുടിയേറിയ സഖാവാണെന്നാണ് ഫെസ്ബുക്കില്‍ കുറിച്ചത്.
ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘എന്റെ നാടക കാലത്ത് ജീവനുള്ള ആ കൈയ്യില്‍ ഞാന്‍ തൊട്ടിട്ടുണ്ട്… പിന്നിട് രാഷ്ടിയ പ്രതിയോഗികള്‍ വെട്ടി നുറക്കിയ ആ ജീവനില്ലാത്ത കൈയ്യിലും ഞാന്‍ തൊട്ടിട്ടുണ്ട്… എന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മാത്രല്ല മനസ്സിന്റെ പൊളിറ്റ്ബ്യൂറോയിലും എന്നോ കുടിയേറിയ സഖാവ്.. പിജെ.’
