കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്എസ്എല്‍സി പരാക്ഷ ഫലം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയവും ഇത് തന്നെയാണ്. ഇപ്പോഴിതാ തന്റെ പഴയ എസ്എസ്എല്‍സി ബുക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. സംവിധായകന്റെ പോസ്റ്റിനും കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മൊത്തം 379 മാര്‍ക്ക് ആണ് ഒമര്‍ നേടിയിരിക്കുന്നത്. ഫിസിക്സിനാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്, 42. ഫസ്റ്റ് ക്ലാസ് കിട്ടിയിട്ടുമുണ്ട്. എന്നാല്‍ ഏവരുടെയും ശ്രദ്ധ ഉടക്കിയത് വര്‍ഷത്തിലാണ്. പാസ് ആയ വര്‍ഷം 2000 ആണ്.
‘2000 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയവര്‍ ആണ് ഹതഭാഗ്യവന്‍മാര്‍. മന്ത്രി പിജെ ജോസഫ് പ്രീഡിഗ്രി നിര്‍ത്തി’, അതാണ് പ്രശ്നം. കോളേജിലേയ്ക്ക് കടക്കേണ്ടിയിരുന്ന ഒമറും ബാച്ചുകാരും പിന്നെ കോളേജ് കാണാന്‍ രണ്ടു കൊല്ലം പ്ലസ് വണ്‍, പ്ലസ് ടു പൂര്‍ത്തിയാക്കേണ്ടി വന്നു
ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഒമറിന്റെ തുടക്കം. ‘ധമാക്ക’ ഒഴികെയുള്ള സിനിമകള്‍ എല്ലാം വിദ്യാര്‍ത്ഥി ജീവിതത്തെ ചേര്‍ത്തുവച്ചതായിരുന്നു. ഇനി വരാനിരിക്കുന്നത് ബാബു ആന്റണി ചിത്രം ‘പവര്‍സ്റ്റാര്‍’ ആണ്. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ഇത്. ഒമറിന്റെ ധമാക്കയാണ് 2020ല്‍ ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രം.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...