Malayalam
ഹോ..!എന്തൊരു ജാഡയും അഹങ്കാരവും ആണ്! ‘സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോള്‍ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്’!, ഹണി റോസിനെ കുറിച്ച് ഒമര്‍ലുലു പറഞ്ഞത് കേട്ടോ..!
ഹോ..!എന്തൊരു ജാഡയും അഹങ്കാരവും ആണ്! ‘സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോള്‍ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്’!, ഹണി റോസിനെ കുറിച്ച് ഒമര്‍ലുലു പറഞ്ഞത് കേട്ടോ..!
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി. മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പട്ടാംപൂച്ചി, അക്വേറിയം, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
സിനിമ താരങ്ങളെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. താരങ്ങളുടെ സ്വഭാവങ്ങള്‍ വരെ ആളുകള്‍ സ്വയം വിധിക്കുന്നത് കാണാം. ഇങ്ങനെ പലപ്പോഴും കേള്‍ക്കാറുള്ള മുന്‍ധാരണയായിരിക്കും ആ താരത്തിന് ്ജാഡയാണെന്നത്. എന്നാല്‍ അടുത്തറിയുമ്പോള്‍ അതെല്ലാം വെറും നുണകള്‍ മാത്രമായിരിക്കുമെന്നതാണ് പലപ്പോഴും നടക്കുന്നത്. അങ്ങനെ തനിയ്ക്കുള്ള ജാഡക്കാരി ഇമേജിനെക്കുറിച്ച് ഹണി റോസ് തന്നെ തുറന്ന് പറയുകയാണ് ഇപ്പോള്‍.
ഒരു പരിപാടിയ്ക്കിടെ താരത്തിനോട് സംവിധായകന്‍ ഒമര്‍ലുലു ആയിരുന്നു ജാഡയാണോ ഹണി റോസ് അഭിനയിച്ച ചങ്ക്സ് എന്ന സിനിമയുടെ സംവിധായകന്‍ ആ ഒമര്‍ ലുലുവാണ് ചോദ്യം ഉന്നയിച്ചത്. വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണി. ആദ്യമായി നായകനാകുന്ന ബാലുവിന്റെ കൂടെ അഭിനയിക്കാന്‍ വരുമ്പോള്‍ ജാഡ കാണിക്കുമോ എന്നൊരു സംശയം ബാലുവിനുണ്ടായിരുന്നു.
സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോള്‍ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറയാറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ യാതൊരു ജാഡയുമില്ലാത്ത ആളാണ്. ഷൂട്ടിംഗ് ലെക്കേഷനിലൊക്കെ ഭയങ്കര കൂളാണ്. ചിലപ്പോള്‍ ഷൂട്ട് നടക്കാത്ത ദിവസങ്ങളൊക്കെ കാണും. എന്നാലും ഹണി കൂളാണ്. പിന്നെ എങ്ങനെയാണ് ജാഡക്കാരിയെന്ന ഇമേജ് വന്നത് എന്നായിരുന്ന ഒമര്‍ ലുലുവിന്റെ ചോദ്യം.
അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാന്‍ ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രവുമായി എന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്. പിന്നെ, എന്റെ ചില പഴയ ഇന്റര്‍വ്യു ഒക്കെ കാണുമ്പോള്‍ ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാന്‍ സംസാരിച്ചേ എന്ന് തോന്നാറുണ്ടെന്നായിരുന്നു ഹണിയുടെ മറുപടി. ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല.
എന്നാല്‍ ഇത്തിരി സീരിയസ് ആയാല്‍ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം. നേരിട്ട് എന്നെ അറിയുന്നവര്‍ക്കെല്ലാം സത്യം അറിയാമെന്നും താരം പറയുന്നു. താന്‍ നാട്ടുപുറത്തെ ജീവിതം ഇഷ്ടപ്പെടുന്നൊരു തൊടുപുഴക്കാരിയാണെന്നും ഹണിപറയുന്നുണ്ട്. നാട്ടിന്‍പുറത്ത് വെള്ളം മുതല്‍ പച്ചക്കറി വരെ എല്ലാം പരിശുദ്ധമാണെന്നും ഹണി റോസ് പറയുന്നുണ്ട്. ഈ വീഡിയോ ആണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കകുയാണ്.
അതേസമയം, അതേസമയം മറ്റ് ഭാഷകളില്‍ പോയപ്പോള്‍ തന്റെ പേര് മാറ്റേണ്ടി വന്നതിനെ കുറിച്ച് ഹണി റോസ് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ഓരോ പേരാണ് തനിക്ക് എന്നാണ് ഹണി റോസ് പറയുന്നത്. ‘എവിടെ ചെന്നാലും അവരൊക്കെ ഓരോ പേര് എനിക്ക് തരും. ഇപ്പോ ഒന്നും ഇല്ല. സൗന്ദര്യ എന്ന പേര് എവിടെയൊ ഉണ്ടായിരുന്നു. കന്നഡത്തില്‍ ഹംസിനി എന്നാണ് പേര്. എനിക്ക് തന്നെ ഇപ്പോ ഓര്‍മ്മയില്ല ആ പേരുകള്‍. അങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട്’ എന്നും ഇപ്പോള്‍ ഹണി റോസ് എന്ന് മാത്രമാണ് പേര് എന്നും നടി പറഞ്ഞു.
‘അച്ഛനും അമ്മയും ഭയങ്കരമായിട്ട് ആലോചിച്ചിട്ട് ഇട്ട പേരാണ്. വീട്ടില് പൊന്നു എന്നാണ് വിളിക്കുന്നത്. പിന്നെ ഇടയ്ക്ക് ഷാരോണ്‍ എന്ന പേരും ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. റോസും വര്‍ഗീസും അമ്മയും അച്ഛനുമാണ്. വര്‍ഗീസ് എന്നത് ഇപ്പോഴും പേരിന്റെ കൂടെയുണ്ട്. എന്നാല്‍ എല്ലാവരും വിളിക്കുന്നത് ഹണി റോസ് എന്നാണ്’.’എനിക്ക് ആദ്യം ഇഷ്മില്ലായിരുന്നു ഈ പേരെന്ന്’ ഹണി റോസ് പറഞ്ഞു. കാരണം ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് എന്തോ ദേഷ്യമാണ്. ഈ പേര് അങ്ങനെ ഒത്തിരിപേര്‍ക്ക് ഇല്ല.
ഒരു മകളല്ലെ ഉളളൂ, അപ്പോ അച്ഛനും അമ്മയും സ്നേഹം പ്രകടിപ്പിക്കാന്‍ ഇട്ട പേരാണ്. ഒരുപാട് ലാളിച്ചിട്ട് ഒന്നുമില്ല’. അമ്മ നന്നായിട്ട് വഴക്ക് ഒകെ പറയും. എന്നാല്‍ അച്ഛന്‍ പറയില്ല. രണ്ട് പേരും പിന്തുണയുമായി ഒപ്പമുണ്ടാവാറുണ്ട്. എവിടെ പോവുമ്പോളും രണ്ട് പേരില്‍ ഒരാള്‍ കാണും. ഒറ്റയ്ക്ക പോവാറില്ല.’എന്നും നടി പറഞ്ഞു.
