Connect with us

പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്, എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും, എഴുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും; ട്രോളുകളോട് പ്രതികരിച്ച് കൃഷ്ണകുമാര്‍

Malayalam

പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്, എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും, എഴുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും; ട്രോളുകളോട് പ്രതികരിച്ച് കൃഷ്ണകുമാര്‍

പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്, എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും, എഴുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും; ട്രോളുകളോട് പ്രതികരിച്ച് കൃഷ്ണകുമാര്‍

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാര്‍. ഇപ്പോഴും സിനിമയിലും സീരിയലിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബം ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. സ്ത്രീ എന്നാണ് തന്റെ വീടിന് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഉള്ളത് കൊണ്ട് മാത്രമല്ല, വീടിന് പേര് വന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടി ഉണ്ടെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറയുന്നത്.

‘ദൂരദര്‍ശന്‍ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയല്‍ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകള്‍. ആകെ ഉള്ള പുരുഷന്‍ ഞാനാണ്. ഏകാന്തത അറിഞ്ഞത് ടിവിയില്‍ ക്രിക്കറ്റ് കണി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു.

വീട്ടിലെ ഏക ആണ്‍തരി എന്നതിന് സുഖമുണ്ട്. ഞാന്‍ വളര്‍ന്ന വീട്ടില്‍ അച്ഛനും ആണ്‍മക്കള്‍ക്കും ഇടയില്‍ അമ്മ മാത്രമായിരുന്നു പെണ്‍തരി. ഈ സീന്‍ ദൈവം വീണ്ടും റിവേഴ്സ് ചെയ്തതാകും എന്റെ കാര്യത്തിലെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ട്രോളുകള്‍ വിഷമിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം പറഞ്ഞത്. കുറെ ഒക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും. എഴുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും.

കാരണം അവര്‍ നെഗറ്റീവ് മാത്രമേ കാണുന്നുള്ളൂ. പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്. എഴുതട്ടെ. നല്ല കാര്യമാണെന്നാണ് കൃഷ്ണ കുമാറിന് പറയാനുള്ളത്. മക്കളുടെ നേരെയുള്ള സൈബര്‍ അറ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ച് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ ചെയ്യുന്നതാണെന്ന് തോന്നും. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്ത് നോക്കി റഷ്യന്‍ ഭാഷയില്‍ ആരെങ്കിലും തെറി വിളിച്ചാല്‍് ഓക്കേ ചേട്ടാ എന്ന് പറഞ്ഞിട്ട് നമ്മള്‍ പോരില്ലേ. അതുപോലെ തന്നെയാണ് ഇതും എന്ന് സിന്ധു കൃഷ്ണയും പറയുന്നു.

അതേസമയം, മക്കളുടെ വിവാഹത്തെ കുറിച്ചും കൃഷ്ണ കുമാര്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം സ്വയം തീരുമാനിക്കണം എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. ഞാന്‍ ജീവിച്ചത് എന്റെ ഇഷ്ടത്തിനാണ്. ഇഷ്ടപ്പെട്ടയാളെ തന്നെ ഞാന്‍ കല്യാണം കഴിച്ചു. അതുപോലെ അവരുടെ കാര്യവും സ്വയം തീരുമാനിക്കട്ടേ. അവരല്ലേ ജീവിക്കേണ്ടത്. എതിര്‍ത്തിട്ട് എന്ത് കാര്യമെന്നുമാണ് കൃഷ്ണകുമാര്‍ ചോദിക്കുന്നത്.

എത്ര മക്കള്‍ ഉണ്ടായാലും ആദ്യത്തെ ആള്‍ ജനിക്കുന്നത് ആശ്ചര്യത്തോടെ അല്ലാതെ ഓര്‍ക്കാനാവില്ല. എന്റെ അച്ഛന്റെ അനിയത്തി ഡോ. രാജേശ്വരിയാണ് സിന്ധുവിനെ നോക്കിയിരുന്ന ഡോക്ടര്‍. ഒരു ദിവസം ചെക്കപ്പിന് കൊണ്ട് പോയപ്പോള്‍ അഡ്മിറ്റാകാന്‍ പറഞ്ഞു. സിന്ധുവിനെ ലേബര്‍ റൂമിലേക്ക് കൊണ്ട് പോയപ്പോള്‍ എനിക്ക് കൂടി അവളുടെ കൂടെ നില്‍ക്കാന്‍ പറ്റിയെങ്കില്‍ എന്ന് തൊട്ടടുത്ത റൂമിലിരുന്ന് ചിന്തിച്ചിട്ടുണ്ട്. അന്നൊക്കെ വികസിത രാജ്യങ്ങളില്‍ മാത്രമേ ഭര്‍ത്താവിനെ ലേബര്‍ റൂമില്‍ കയറ്റൂ. നാല് മക്കള്‍ ഉണ്ടായപ്പോഴും സിന്ധുവിനൊപ്പം ആശുപത്രിയില്‍ ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടായി. അഹാന ഉണ്ടായതിന് ശേഷമാണ് സിന്ധു കുഞ്ഞുങ്ങളെ എടുക്കാന്‍ പോലും പഠിച്ചത്.

മക്കളുടെ പേരിലെ വ്യത്യസ്തഥയെ കുറിച്ചും സിന്ധു പറഞ്ഞിരുന്നു. എന്റെയും കിച്ചുവിന്റെയും പേരുകള്‍ കോമണ്‍ ആണ.് വ്യത്യസ്തമായ പേരുള്ളവരെ കാണുമ്പോള്‍ കുറച്ച് ഗമയുള്ള പേര് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. മൂത്തമകള്‍ക്ക് എ യില്‍ തുടങ്ങുന്ന പേരുകള്‍ തപ്പി ചെന്നപ്പോഴാണ് അഹാന എന്ന പേര് കിട്ടിയത്. പുലര്‍കാലം എന്നാണ് അഹാനയുടെ അര്‍ഥം. നിറദീപം എന്നാണ് ദിയ എന്ന പേരിന്റെ അര്‍ഥം. പക്ഷേ അവള്‍ക്ക് ആ പേരിട്ട് ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ദിയ മിര്‍സ സിനിമയിലെത്തിയത്.

അതോടെ എല്ലാവരും ആ പേര് ഇടാന്‍ തുടങ്ങി. ഇഷാനിയ്ക്ക് പേരിടാന്‍ സംസ്‌കൃതം ബേബി നെയിംസ് എന്ന പുസ്തകം വരെ വാങ്ങി. പാര്‍വതി ദേവി എന്നാണ് ആ പേരിന്റെ അര്‍ഥം. ഇതോടെ പലരും മക്കള്‍ക്കിടാന്‍ നല്ല പേരുകള്‍ എന്നോട് ചോദിച്ച് തുടങ്ങി. ഇഷ്ടമുള്ള കുറേ പേരുകള്‍ പലര്‍ക്കും ഡെഡിക്കേറ്റ് ചെയ്തു. ആ സമയത്താണ് ഹന്‍സിക വന്നത്. അന്ന് ഉണ്ടായിരുന്ന ഒരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റിന്റെ പേരാണ് മോള്‍ക്ക് ഇട്ടത്. അരയന്നം എന്നും സരസ്വതീ ദേവി എന്നും ആ പേരിന് അര്‍ഥമുണ്ട്. അഹാനയെ വീട്ടില്‍ അമ്മു എന്നാണ് വിളിക്കുന്നത്. ദിയയെ ഓസി എന്നും ഇഷാനിയെ ബിത്തു എന്നും ഹന്‍സികയെ ഹന്‍സു എന്നും വിളിക്കുമെന്നും സിന്ധു പറയുന്നു.

More in Malayalam

Trending

Recent

To Top