മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ലുലു. ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഇദ്ദേഹത്തിനായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോള്‍, ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ് മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വം നേടിയ സംഭവത്തില്‍ പ്രതികരിച്ച് ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പിന് ലഭിച്ച കമന്റുകളോടുള്ള ഒമറിന്റെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.
‘റെക്കോഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണ്, ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ് ഒരു അഡാറ് ലവിന്റെ കയ്യില്‍ നിന്നും നാല് വര്‍ഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ’. എന്നായിരുന്നു ഒമറിന്റെ കുറിപ്പ്. ഇതിന് മറുപടിയായി ‘ഉള്ളില്‍ സങ്കടം ഉണ്ടിട്ടോ’. എന്ന് ഒരാള്‍ പരിഹസിക്കുകയായിരുന്നു.
തുടര്‍ന്ന് ഉള്ളില്‍ സങ്കടം ഒട്ടും ഇല്ലായെന്നും താന്‍ ആ റെക്കോഡ് നേടിയത് രണ്ട് പുതുമുഖങ്ങളെ വെച്ചാണെന്നും ഒമര്‍ പറയുന്നു. താനും മമ്മൂട്ടിയും കൂടിയുള്ള സിനിമയാണെങ്കില്‍ അത് മലയാളത്തിലെ ആദ്യത്തെ വണ്‍ മില്ല്യണ്‍ ലൈക്ക് നേടുന്ന ടീസര്‍ ആവുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...