‘ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര്, ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങള്‍ക്ക് പുണ്യം എങ്കിലും കിട്ടിയേനെ’; തിയേറ്ററുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് ഒമര്‍ ലുലു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന് തിയേറ്ററുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ ആദ്യ ചിത്രം ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു ചിത്രത്തിന് തുടക്കത്തില്‍. സ്വന്തം നാടായ തൃശൂരില്‍ ?ഒരു തിയറ്റര്‍ പോലും ലഭിച്ചില്ലെന്ന് ഒമര്‍ ലുലു പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
‘ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഇറോസ് എന്ന നമ്ബര്‍ വണ്‍ വിതരണ കമ്ബനി സിനിമ എടുത്തിട്ട് പോലും ‘വലിയ താരങ്ങള്‍ ഇല്ല, പിന്നെ എക്സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്’ എന്നു പറഞ്ഞ് എന്റെ സ്വന്തം നാടായ തൃശൂരില്‍ ഒരു തീയറ്റര്‍ പോലും കിട്ടിയില്ല.
തൃശ്ശൂരിലെ ഒരു പ്രമുഖ തീയറ്റര്‍ ഓണര്‍ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട് ‘വെറുതെ എന്തിനാ നിങ്ങള്‍ പൈസ കളയാന്‍ സിനിമ പിടിക്കാന്‍ ഇറങ്ങിയത് ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര്, ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങള്‍ക്ക് പുണ്യം എങ്കിലും കിട്ടിയേനെ”, ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ബാബു ആന്റണി നായകനാവുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചതായി ഒമര്‍ ലുലു ഒക്ടോബര്‍ ആദ്യം അറിയിച്ചിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....