തായ്ലാന്ഡ് താരം നിദ പച്ചരവീരാപോങ്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസായിരുന്നു. ശനിയാഴ്ച്ച ചാവോ ഫ്രായ നദിയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ച പേഴ്സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം നദിയില്‍ യാത്ര പോയതായിരുന്നു നിദ. നടി ബോട്ടില്‍ നിന്നും വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിദയെ കണ്ടെത്താനായില്ല. ഒടുവില്‍ ശനിയാഴ്ച്ച മൃതദേഹം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒഴുകി കിടക്കുന്ന നിലയില്‍ കണ്ടെടുക്കുകയായിരുന്നു. നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
നടിയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പീഡ് ബോട്ടിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിദ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് സഹയാത്രികര്‍ പറയുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...