News
സെക്സ് എഡ്യൂക്കേഷന്‍ വെബ് സീരിസിന്റെ മൂന്നാം സീസണ് റിലീസിങ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്; ആകാംക്ഷയോടെ ആരാധകര്‍
സെക്സ് എഡ്യൂക്കേഷന്‍ വെബ് സീരിസിന്റെ മൂന്നാം സീസണ് റിലീസിങ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്; ആകാംക്ഷയോടെ ആരാധകര്‍
നിരവധി കാഴ്ച്ചാക്കാരുള്ള, നിരവധി ആരാധകരുള്ള വെബ് സീരീസാണ് സെക്സ് എഡ്യൂക്കേഷന്‍. ഇഈ സീരിസിന്റെ ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സീരിസിന്റെ മൂന്നാം സീസണിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സെപ്റ്റംബര്‍ 17നാണ് സെക്സ് എഡിക്കേഷന്‍ മൂന്നാം സീസണ് ആരംഭിക്കുന്നത്. എട്ടു എപ്പിസോഡുകള്‍ ആയിരിക്കും മൂന്നാം സീസണില്‍ ഉണ്ടാവുക. 2020 ഫെബ്രുവരിയില്‍ ആയിരുന്നു സീരീസിന്റെ ആദ്യ സീസണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്.
ആസ ബട്ടര്‍ഫീല്‍ഡ്, എമ്മ മാക്കി, ഗില്ലിയന്‍ ആന്ഡേഴ്സണ്, എമി ലൂ വുഡ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതവും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രണയവും ലൈം?ഗികതയുമായി അവരുടെ ബന്ധവുമാണ് സെക്സ് എഡ്യുക്കേഷന്റെ പ്രമേയം.
അതുപോലെ തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന വെബ് സീരീസാണ് മണിഹെയ്സ്റ്റ്. മണി ഹെയ്സ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെയാണ് ടോക്കിയോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍സുല കോര്‍ബെ അഞ്ചാം സീസണിലേതെന്ന് കരുതപ്പെടുന്ന ഒരു ചിത്രവും വരികളും ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.
”ഓഹ് മൈ ഗോഡ് യു ആര് ഗോയിങ് ടു ഫ്രീക് ഔട്ട് വിത്ത് ഫിഫ്ത് ഘഇഉജ 5′ എന്നാണ് ഇന്നുവരെ പുറത്തു വിടാത്ത ചിത്രത്തോടൊപ്പം താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുള്ളത്. ആരാധകര്‍ക്ക് വന്‍പ്രതീക്ഷയാണ് ഈ ചിത്രവും വരികളും നല്‍കിയിട്ടുള്ളതെന്ന് പോസ്റ്റിന് ലഭിച്ചിട്ടുള്ള ലൈക്കുകളും കമന്റുകളും സാക്ഷ്യപ്പെടുത്തുന്നു.
അഞ്ചാം സീസണിലെ 10 എപ്പിസോഡുകളോടെ 2017ല്‍ സംപ്രേഷണം ആരംഭിച്ച മണി ഹെയ്സ്റ്റിന് അവസാനമാകുകയാണ്. ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവും ഉദ്വേഗഭരിതമായ അനുഭവങ്ങളാകും അവസാന സീസണില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്.
