Connect with us

യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്, എന്നാല്‍ വാക്സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്; പ്രശാന്ത് ഭൂഷന്റെ വാക്കുകള്‍ക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്

News

ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേത്തിന്റെ അഭിപ്രായം പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേരാണ് പ്രശാന്ത് ഭൂഷനെതിരെ രംഗത്തെത്തിയത്.

എന്നാല്‍ ഈ വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. ‘പ്രശാന്ത് ഭൂഷന്റെ ഈ വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഈ ട്വീറ്റ് തെറ്റായ വിവരമായി ട്വിറ്റര്‍ കണക്കാക്കണം. എത്രയും പെട്ടന്ന് തന്നെ എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ട സമയത്ത് ഈ പരാമര്‍ശം നിങ്ങളുടെ പേരിനെ മോശമായി ബാധിക്കും’ എന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

‘ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായവര്‍ക്ക് വാക്സിന്‍ നല്‍കുന്നിനേക്കാള്‍ നല്ല രീതിയിലുള്ള പ്രതിരോധ ശേഷിയുണ്ട്. വാകിസ്ന്‍ കാരണം അവരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാധ്യത’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്‍ കുറിച്ചത്.

അതേസമയം സംസ്ഥാനത്ത് എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടത്തി വന്നിരുന്നത്. 5 മാസമായി തുടരുന്ന വാക്‌സിന്‍ പ്രക്രിയയില്‍ പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍ എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്‌സിന്‍ വിതരണ നയം മാറ്റുകയും വാക്‌സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്. ഗുരുതര രോഗമുള്ളവര്‍ക്ക് മുന്‍ഗണന തുടരും.

More in News

Trending

Recent

To Top