Malayalam
അച്ഛന്‍ ആശുപത്രിയില്‍ ആണുളളത്, തീരെ വയ്യ! അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണണം; നിറകണ്ണുകളോടെ നയന്‍താര! അച്ഛനെയും അമ്മയെയും കുറിച്ച് ആദ്യമായി മനസുതുറന്നു സംസാരിച്ച് താരം
അച്ഛന്‍ ആശുപത്രിയില്‍ ആണുളളത്, തീരെ വയ്യ! അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണണം; നിറകണ്ണുകളോടെ നയന്‍താര! അച്ഛനെയും അമ്മയെയും കുറിച്ച് ആദ്യമായി മനസുതുറന്നു സംസാരിച്ച് താരം
ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ നായികയായി എത്തി, ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് നയന്‍താര. ഏറെ ആരാധകരുള്ള താരം ഇടയ്ക്കിടെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം മിക്കപ്പോഴും വൈറലാകാറുണ്ട്. വിഘ്‌നേഷാണ് നയന്‍താരയ്‌ക്കൊപ്പമുളള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവെക്കാറുളളത്.
കഴിഞ്ഞ ദിവസം നയന്‍താരയുടെയും വിക്കിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തമിഴിലെ പ്രശസ്ത അവതാരക ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് നയന്‍താര മറുപടി നല്‍കിയത്. ‘ഇത് വന്ത് എന്‍ഗേജ്‌മെന്റ് റിങ്ങ്’ എന്നാണ് നയന്‍താര പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ച നയന്‍ അച്ഛനെയും അമ്മയെയും കുറിച്ചും ആദ്യമായി മനസുതുറന്നു സംസാരിച്ചിരിക്കുകയാണ്.
ടൈംമെഷീന്‍ കൈയ്യില്‍ വന്നാല്‍ എന്താണ് ആദ്യം ചെയ്യുക എന്നാണ് അവതാരക നടിയോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് പിതാവിനെ കുറിച്ച് നടി മനസുതുറന്നത്. അച്ഛന്റെ അസുഖത്തെ കുറിച്ച് പറയുമ്പോള്‍ വികാരധീനയാവുകയായിരുന്നു താരം. അച്ഛന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു എന്ന് നയന്‍താര പറയുന്നു. പത്ത് വര്‍ഷത്തിലധികമായി അദ്ദേഹത്തിന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ പോലെ അച്ഛനെ ശ്രദ്ധിക്കണം. ഞാന്‍ ഇക്കാര്യം എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല.
ഇത് വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്, നടി പറയുന്നു. അച്ഛന്‍ എന്നും എന്റെ ഹീറോയാണ്. ഇന്ന് എന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുളള ആര്‍ജ്ജവമുണ്ടെങ്കില്‍, കൃത്യനിഷ്ടയുണ്ടെങ്കില്‍ അതെല്ലാം അച്ഛനില്‍ നിന്നും കിട്ടിയതാണ്. എന്നെ ഞാന്‍ ആക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അച്ഛനോടൊപ്പം അമ്മയ്ക്കും പങ്കുണ്ട്. എപ്പോഴും വളരെ പെര്‍ഫക്ടായിട്ട് മാത്രമേ അച്ഛനെ കണ്ടിട്ടുളളൂ എന്നും നടി പറയുന്നു.
അച്ഛനെ കുറിച്ച് ഇന്നും ഓര്‍മ്മയിലുളളത് എന്താണെന്നും നടി പറഞ്ഞു. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛന്‍ ഇന്നും ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുളളൂ. അങ്ങനെയുളള ഒരാള്‍ പെട്ടെന്ന് രോഗബാധിതനായി. ഞാന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷം ആയ സമയത്ത് തന്നെ അച്ഛന് വയ്യാതെയായി എന്നും നയന്‍താര ഓര്‍ത്തെടുത്തു.
അമ്മയാണ് അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഇത്രയും കാലം അമ്മ അച്ഛനെ പരിപാലിച്ചത് പോലെ വേറെ ആര്‍ക്കും അങ്ങനെ സാധിക്കില്ല. ഏകദേശം സമപ്രായക്കാരാണ് അവര്‍. അച്ഛന് ഇപ്പോള്‍ അസുഖം കൂടുതലാണെന്നും നിറകണ്ണുകളോടെ നടി പറഞ്ഞു. ആശുപത്രിയില്‍ ആണുളളത്. തീരെ വയ്യ. അച്ഛന്റെ അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണാന്‍ ആഗ്രഹമെന്നാണ് നയന്‍താര പറഞ്ഞത്.
പൊതുവേദികളിലൊന്നും സ്ഥിരമായി പ്രത്യക്ഷപ്പെടാത്ത നയന്‍സിന്റെ ഈ പരിപാടിയുടെ പ്രമൊ ഏറെ വൈറലായിരുന്നു. വിഘ്‌നേഷുമായുള്ള വിവാഹനിശ്ചയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ നയന്‍താരയുടെ മുന്‍ പ്രണയ കഥകളും അന്നത്തെ വിവാദങ്ങളും വീണ്ടും വൈറലായിരുന്നു. പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് എന്ന ലത പറഞ്ഞ വാക്കുകളാണ് ഗോസിപ്പു കോളങ്ങളില്‍ നിറയുന്നത്. 2009 ല്‍ ആണ് നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. നയന്‍താര പ്രഭുദേവയുടെ പേര് കൈത്തണ്ടയില്‍ പച്ച കുത്തിയിരുന്നതൊക്കെ വാര്‍ത്തയായിരുന്നു.
ഇരുവരും തുടര്‍ന്ന് ഒരുപാട് സ്റ്റേജ് ഷോകളില്‍ ഒന്നിച്ച് പങ്കെടുത്ത് തങ്ങളുടെ പ്രണയ കഥയ്ക്ക് ശക്തി കൊടുത്തു. നയന്‍സും പ്രഭുവും വിവാഹിതരാവാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്കൊപ്പം മറ്റൊരു വിവാദം കൂടെ പുറത്ത് വന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. ഇക്കാര്യം ചൂണ്ടികാണിച്ച് അവര്‍ കോടതിയെ സമീപിച്ചു. നര്‍ത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവര്‍ മതം മാറി ലത എന്ന പേര് സ്വീകരിച്ചു.
പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്. തന്റെ ഭര്‍ത്താവിനെ നയന്‍താര നിയമ വിരുദ്ധമായി തട്ടിയെടുത്തു എന്നായിരുന്നു ലതയുടെ ആരോപണം. മോഷണക്കേസിന് നയന്‍താരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും. ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള്‍ എന്നാണ് ലത പറഞ്ഞത്. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം 2010 ല്‍ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു. അതേ വര്‍ഷം തന്നെ നയന്‍താരയുമായും വേര്‍പിരിഞ്ഞു. നയന്‍താരയില്‍ നിന്നും വേര്‍പിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനമയിലും സംവിധാനത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇനി എന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ല എന്നാണ് അന്ന് പ്രഭു ദേവ പറഞ്ഞത്. നയന്‍താര ആകട്ടെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി.
