Malayalam
അച്ഛന്റെ വേര്‍പാട് തന്നെ ഡിപ്രഷനിലേയ്ക്ക് നയിച്ചു!, അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു, പക്ഷേ..; സീരിയലിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ് മാളവിക വെയില്‍സ്
അച്ഛന്റെ വേര്‍പാട് തന്നെ ഡിപ്രഷനിലേയ്ക്ക് നയിച്ചു!, അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു, പക്ഷേ..; സീരിയലിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ് മാളവിക വെയില്‍സ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മാളവിക വെയില്‍സ്. പൊന്നമ്പിളി, നന്ദിനി, മഞ്ഞില്‍വിരിഞ്ഞ പൂവ് എന്നു തുടങ്ങി ഒട്ടനവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ പറ്റിയും വിവാഹ സ്വപ്നങ്ങളെ പറ്റിയുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒപ്പം അച്ഛന്റെ അപ്രതീക്ഷിതമായ വേര്‍പാട് ജീവിതത്തിലുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും താരം പറഞ്ഞു.
കരിയറില്‍ ഇനിയും സ്വപ്നങ്ങളുണ്ടെന്നും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഉടന്‍ വിവാഹത്തിന് ഒരുക്കമല്ലെന്നും താരം വ്യക്തമാക്കി. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് അമ്പലമുറ്റത്തെ തീര്‍ത്തും ലളിതമായ ഒരു ചടങ്ങാണെന്നും നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി തന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസില്‍ വരുന്നതെന്നും മാളവിക വെയില്‍സ് പറയുന്നു.
അത് നടക്കുമോ എന്നു ചോദിച്ചാല്‍ അറിയില്ലെന്നും വിവാഹത്തിന്റെ കാര്യത്തില്‍ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോയെന്നും മാളവിക പറയുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബരം കാട്ടുന്നതിലും എനിക്ക് തീരെ താത്പര്യമില്ലെന്നും മാളവിക അഭിമുഖത്തില്‍ വ്യക്തമാക്കി. തനിക്കെല്ലാ കാര്യത്തിലും താങ്ങായും തണലായും കൂടെ ഉണ്ടായിരുന്നത് അച്ഛനായിരുന്നുവെന്ന് നടി പറയുന്നു.
അച്ഛന്‍ മരിച്ച ശേഷമാണ് ഞാന്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കുവാനായി അഭിനയം വിടാമെന്നായിരുന്നു അന്നെടുത്ത തീരുമാനം. പക്ഷേ, പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിന്‍ രാഘവന്‍ സാര്‍ വീണ്ടും അഭിനയത്തിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.
ആദ്യമൊക്കെ ഒഴിവായി എങ്കിലും അവസാനം തീരുമാനം മാറ്റുകയായിരുന്നു. അച്ഛന്റെ മരണശേഷവും തനിക്ക് സിനിമകളില്‍ നിന്ന് അവസരങ്ങള്‍ തേടിയെത്തിയിരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ അച്ഛന്‍ പോയത് തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും മാളവിക വെയില്‍സ് പറയുന്നു.
താന്‍ ചെയ്ത എല്ലാ സീരിയലുകളും വളരെ ഇഷ്ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നു എന്ന കഥാപാത്രമാണ് തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതെന്നും മാളവിക പറയുന്നു. തമിഴില്‍ നന്ദിനി സീരിയലിലെ ജാനകി എന്ന ഗോസ്റ്റ് കാരക്ടറും ഏറെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നതും അതപ്പോഴും പ്രേക്ഷകരൊക്കെ ഓര്‍ത്തിരിക്കുന്നു എന്നത് സന്തോഷമാണെന്നും മാളവിക അഭിമുഖത്തില്‍ പറയുന്നു.
ഈ അടുത്ത് ഒരു അംഗീകാരം കൂടെ താരത്തെ തേടിയെത്തിയിരുന്നു, മൂന്നാം തവണ കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസൈറബിള്‍ വുമണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മാളവിക. ഈ സന്തോഷം താരം പങ്കുവെച്ചിരുന്നു. നാണക്കാരിയായ ഒരു കൗമാരക്കാരിയെ അഭിനയരംഗത്തേക്ക് എത്തിച്ചത് എന്റെ അച്ഛനാണ് എന്ന് പറഞ്ഞ നടി, ഇത് ഞാന്‍ അച്ഛന് തന്നെ സമര്‍പ്പിക്കുന്നുവെന്നും അറിയിച്ചു.
അതേസമയം സീരിയല്‍ വിശേഷവും താരം തുറന്ന് പറഞ്ഞു. അഭിനയത്തില്‍ നിന്നും എന്തെല്ലാം പഠിച്ചുവെന്നും മാളവിക വ്യക്തമാക്കി. നല്ല അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. അതിനാല്‍ തന്നെ അവസരങ്ങള്‍ നടിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സീരിയല്‍ തുടങ്ങിയപ്പോള്‍ ഹാഫ് സാരിയുടുത്തു തേയില തോട്ടത്തിലൂടെ സന്തോഷിച്ചു ഓടിനടക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അഞ്ജന. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ഒരു വിവാഹിതയായി, സാരിയില്‍ വളരെ പക്വതയോടെ. ഈ സ്‌ക്രിപ്റ്റിലൂടെ ജീവിതത്തിന്റെ പാഠങ്ങള്‍ തന്നെയാണ് ഞാന്‍ പഠിക്കുന്നത്. കുറച്ചു കഠിനാധ്വാനം ചെയ്താല്‍ നമുക്കെന്തും നേടിയെടുക്കാമെന്നും ഒരു സ്ത്രീയുടെ സ്വയംപര്യാപ്തതയേയും പറ്റി ഈ കഥ എടുത്തു പറയുന്നു നടി പറയുന്നു.
