News
ഇപ്പോള്‍ താമസിയ്ക്കുന്ന വീട് നയന്‍താര സ്വയം ഇന്റീരിയല്‍ ചെയ്തതാണ്.., ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ അടുപ്പിയ്ക്കില്ല, പക്ഷെ ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കും; നയന്‍താരയെ കുറിച്ച് തുറന്ന് പറഞ്ഞ് അനിരുദ്ധ്
ഇപ്പോള്‍ താമസിയ്ക്കുന്ന വീട് നയന്‍താര സ്വയം ഇന്റീരിയല്‍ ചെയ്തതാണ്.., ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ അടുപ്പിയ്ക്കില്ല, പക്ഷെ ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കും; നയന്‍താരയെ കുറിച്ച് തുറന്ന് പറഞ്ഞ് അനിരുദ്ധ്
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് പല തവണ നയന്‍താര-വിഘ്നേശ് വിവാഹം നടക്കുമെന്നും അതല്ല ഇരുവരും നേരത്തെ വിവാഹിതര്‍ ആയെന്നും തരത്തിലായിരുന്നു വാര്‍ത്തകള്‍.
ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നന്നായി പാചകം ചെയ്യുമത്രെ. ബിരിയാണിയും കേക്കുമാണ് മെയിന്‍. പാചകം മാത്രമല്ല, ഇന്റീരിയല്‍ ചെയ്യുന്നതിനും നയന്‍താരയ്ക്ക് വലിയ താത്പര്യമാണത്രെ. ഇപ്പോള്‍ താമസിയ്ക്കുന്ന വീട് നയന്‍താര സ്വയം ഇന്റീരിയല്‍ ചെയ്തതാണ് എന്ന് അനിരുദ്ധ് പറയുന്നു.
സൗത്ത് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ഇമേജ് വഹിക്കുന്ന ആള്, ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ്ക്കുന്ന മുന്‍നിര നായിക… കണക്കില്ലാതെ പരക്കുന്ന വിവാദങ്ങളെ പക്വതയോടെ, മൗനത്തോടെ നേരിടുന്ന ബോള്‍ഡ് ആയ ക്യാറക്ടര്‍.. നയന്‍താര എന്ന് കേള്‍ക്കുമ്പോള്‍ അധികം പരിചയമില്ലാത്ത സിനിമാ പ്രവര്‍ത്തകര്‍ പോലും ചിന്തിയ്ക്കുന്നത് ഇങ്ങനെയൊക്കെയാണ്. എന്നാല്‍ വളരെ അടുത്തറിയാവുന്നവര്‍ക്കേ നയന്‍താര എത്രമാത്രം കൂള്‍ ആന്റ് കംഫര്‍ട്ട് ആണെന്ന് മനസ്സിലാവുകയുള്ളൂ. സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദ് നായന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്. എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ അറിയൂ, നയന്‍താര എത്രമാത്രം കെയറിങ് ആണ് എന്ന്. സ്നേഹിക്കുന്നവര്‍ക്ക് എന്തും കൊടുക്കും എന്ന് അനിരുദ്ധ് പറയുന്നു
ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ അടുപ്പിയ്ക്കില്ല. പക്ഷെ ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കും. വിശ്വസിയ്ക്കും. അവരെ എങ്ങിനെയെല്ലാം കംഫര്‍ട്ടായി നിര്‍ത്താന്‍ കഴിയുമോ അതെല്ലാം ചെയ്യും.. വളരെ കെയറിങ് ആണ്- അനിരുദ്ധ് പറഞ്ഞു. നയന്‍താര നന്നായി പാചകം ചെയ്യുമത്രെ. ബിരിയാണിയും കേക്കുമാണ് മെയിന്‍. പാചകം മാത്രമല്ല, ഇന്റീരിയല്‍ ചെയ്യുന്നതിനും നയന്‍താരയ്ക്ക് വലിയ താത്പര്യമാണത്രെ. ഇപ്പോള്‍ താമസിയ്ക്കുന്ന വീട് നയന്‍താര സ്വയം ഇന്റീരിയല്‍ ചെയ്തതാണ് എന്ന് അനിരുദ്ധ് പറയുന്നു.
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വരുമ്പോള്‍ ഒരു പക്ക നാട്ടിന് പുറത്തുകാരിയുടെ ഇമേജ് ആയിരുന്നു നയന്‍താരയ്ക്ക്. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോഴും പ്രേക്ഷക മനസ്സില്‍ നയന്‍താരയ്ക്കുള്ള രൂപത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. എന്നാല്‍ പിന്നീട് രൂപത്തിലുള്ള മാറ്റം പെട്ടന്നാണ് നയന്‍താരയില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയത്.
വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് ഉണ്ട്. വടിവൊത്തെ അരക്കെട്ട് ഒക്കെ ആയതോടെ നയന്‍താര യാതൊരു മടിയും കൂടാതെ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി. തമിഴില്‍ അന്ന് മുന്‍നിരയില്‍ നിന്നിരുന്ന തൃഷ, ശ്രിയ ശരണ്‍, പൂജ തുടങ്ങിയ നായികമാര്‍ക്ക് വെല്ലുവിളിയായിരുന്നു നയന്‍താരയുടെ വളര്‍ച്ച.
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താരയുടെ ജീവിതത്തില്‍ സിനിമ സംഭവിയ്ക്കുകയായിരുന്നു. അതേപോലെതന്നെയാണ് തിരുവല്ലയില്‍ ഒരു സിറിയന്‍ ക്രിസ്ത്യാനിയായി ജനിച്ച നയന്‍താര ഹിന്ദുമതത്തിലേക്ക് എത്തിയതും. ഹിന്ദുവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതും എല്ലാം. ഇപ്പോള്‍ കുറച്ചു നാളുകളായി നയന്‍സിന്റെ വിവാഹവാര്‍ത്തയാണ് വന്നു കൊണ്ടിരിക്കുന്നത്.
പ്രതിശ്രുത വരന് വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന് നടി തയ്യാറെടുക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആ വിവാഹത്തിനും മുന്‍പേ നടി വരണ മാല്യം അണിയിക്കുക മരത്തിനെയാകും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാന്‍ ആണ് മരത്തിനെ വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയെ പരിചയപ്പെട്ടത്. എപ്പോഴും ഷൂട്ടിങ് തിരക്കിലായിരിയ്ക്കും. നാനും റൗഡി താന്‍ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ നയന്‍താര വേറെയും സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിങ് ഇല്ലാതായാല്‍ നയന്‍ ടെന്‍ഷനാവും. അത്രയേറെ സിനിമ ആസ്വദിയ്ക്കുന്ന ആളാണ്. ബ്രേക്ക് എടുക്കാന്‍ പോലും ഇഷ്ടമല്ല- അനിരുദ്ധ് പറഞ്ഞു. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് നയന്‍. അറ്റ്ലികുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് ആണ് നായകന്. തമിഴില്‍ കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ആണ് മറ്റൊരു ചിത്രം.
