Connect with us

എനിക്ക് ചുറ്റുമുള്ള തീയെക്കാള്‍ എന്റെ ഉള്ളിലെ തീ ആളി കത്തുന്നതിനാലാണ് ഞാന്‍ അതിജീവിച്ചത്; ആശുപത്രി കിടക്കയില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടി യാഷിക

News

എനിക്ക് ചുറ്റുമുള്ള തീയെക്കാള്‍ എന്റെ ഉള്ളിലെ തീ ആളി കത്തുന്നതിനാലാണ് ഞാന്‍ അതിജീവിച്ചത്; ആശുപത്രി കിടക്കയില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടി യാഷിക

എനിക്ക് ചുറ്റുമുള്ള തീയെക്കാള്‍ എന്റെ ഉള്ളിലെ തീ ആളി കത്തുന്നതിനാലാണ് ഞാന്‍ അതിജീവിച്ചത്; ആശുപത്രി കിടക്കയില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടി യാഷിക

പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ തെന്നിന്ത്യന്‍ നടിയും ബിഗ്ബോസ് താരവുമാണ് യാഷിക ആനന്ദ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരത്തിന് സംഭവിച്ച വാഹനാപകടം ആരാധകര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ താരം അത്ഭുതകരമായാണ് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്.

ജൂലൈ 25നായിരുന്നു യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന നടിയുടെ സുഹൃത്തുക്കളില്‍ ഒരാളായ വല്ലിച്ചട്ടി പവാനി മരിക്കുകയും ചെയ്തു. മഹാബലിപുരത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ നടിക്കും മറ്റ് സുഹൃത്തുക്കള്‍ക്കും ഗുരുതര പരുക്കും പറ്റി. അപകടത്തിന് ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഇപ്പോഴിതാ ആദ്യമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് നടി യാഷിക.

അപകടം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ആദ്യമായി യാഷിക പൊതുവേദിയിലെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഞ്ഞ ഗൗണ്‍ അണിഞ്ഞ് ഊന്നുവടി കുത്തിപിടിച്ച് ഒരു സുഹൃത്തിനോടൊപ്പമാണ് താരം കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയത്. എനിക്ക് ചുറ്റുമുള്ള തീയെക്കാള്‍ എന്റെ ഉള്ളിലെ തീ ആളി കത്തുന്നതിനാലാണ് ഞാന്‍ അതിജീവിച്ചത് എന്ന് കുറിച്ചുകൊണ്ട് തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുമുണ്ട് യാഷിക.

അപകടത്തില്‍ ഗുരുതര പരുക്കേറ്റ യാഷിക ഒരാഴ്ചയിലധികം സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞു. പിന്നീട് മൂന്ന് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞു. കാലിലും ഇടുപ്പിലുമായി വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഫിസിയോതെറാപ്പിയും നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരോഗ്യസ്ഥിതിയും മറ്റ് വിവരങ്ങളും യാഷിക ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

അപകടത്തിന് ശേഷം തന്റെ ഉറ്റ സുഹൃത്ത് മരിച്ച വേദനയും ഇന്‍സ്റ്റ്ഗ്രാമിലൂടെ യാഷിക പങ്കുവെച്ചിരുന്നു. ‘ജീവിച്ചിരിക്കുന്നതില്‍ എന്നേക്കും ഇനി എനിക്ക് കുറ്റബോധമുണ്ടായിരിക്കും. ഇത്രയും ദാരുണമായ അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയതിന് ദൈവത്തോടെനിക്ക് നന്ദി പറയണോ അതോ പ്രിയപ്പെട്ട സുഹൃത്തിനെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് ദൈവത്തെ പഴിക്കണണമോ എന്നൊന്നും എനിക്കറിയില്ല’, എന്നായിരുന്നു യാഷിക ഒരിക്കല്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്.

More in News

Trending

Recent

To Top