Connect with us

എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം; എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്ന് നയന്‍താര

Malayalam

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് നയന്‍താര. ഇക്കഴിഞ്ഞ നവംബര്‍ 18 ന് ആയിരുന്നു നയന്‍താരയുടെ ജന്മദിനം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നയന്‍താരയുടെ ഒരു ആദ്യകാല അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പും വൈറലായിരുന്നു.

ഇതില്‍ നയന്‍താര തന്നെ കുറിച്ച് വന്ന ഗോസിപ്പുകളോട് ശക്തമായി പ്രതികരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്നായിരുന്നു നയന്‍താരയുടെ ചോദ്യം. എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം.

വിമര്‍ശനങ്ങള്‍ ആവാം. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നൊക്കെ ചോദിച്ച് ക്ഷോഭിയ്ക്കുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്. വിവാദങ്ങളും ഗോസിപ്പുകളും വന്നാല്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ, അല്ലാതെ ഒരക്ഷരം മിണ്ടില്ല എന്നും നടി പറയുന്നുണ്ട്.

അന്ന് ആ അഭിമുഖത്തില്‍ കണ്ടതില്‍ നിന്ന് നയന്‍താരയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആ അഭിമുഖത്തിന് ശേഷം നയന്‍താര കൂടുതല്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നില്ല വല്ലപ്പോഴും മാത്രമാണ് ഏതെങ്കിലും ഒരു ചാറ്റ് ഷോയില്‍ താരം പങ്കെടുക്കുന്നത്. അപ്പോള്‍ വളരെ മിതത്വത്തോടെ മാത്രമേ നടി സംസാരിക്കാറുള്ളൂ.

Continue Reading

More in Malayalam

Trending

Recent

To Top