Malayalam
ഞാന്‍ ഇടം കൈയ്യനാണ്, എന്റെ അച്ഛന്‍ വലം കൈയ്യനും പിന്നെ എങ്ങനെയാണ് പ്രണവ് ചോദിച്ചു, 40 വര്‍ഷം സിനിമയെടുത്ത് ആളുകളെ പറ്റിച്ച ആളാണ് താനെന്ന് പ്രിയദര്‍ശന്‍
ഞാന്‍ ഇടം കൈയ്യനാണ്, എന്റെ അച്ഛന്‍ വലം കൈയ്യനും പിന്നെ എങ്ങനെയാണ് പ്രണവ് ചോദിച്ചു, 40 വര്‍ഷം സിനിമയെടുത്ത് ആളുകളെ പറ്റിച്ച ആളാണ് താനെന്ന് പ്രിയദര്‍ശന്‍
പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. നാളുകള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവില്‍ മരക്കാര്‍ ഡിസംബര്‍ രണ്ടിന് ആണ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ശേഷമാണ് ചിത്രം റിലീസിനെത്തുന്നതെന്നത്.
ഇപ്പോഴിതാ മരക്കാരിലേക്ക് പ്രണവ് എത്തിയ വിശേഷത്തെ കുറിച്ച് ഒരു പരിപാടിയില്‍ സംസാരിക്കാവെ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഞാന്‍ പറഞ്ഞു കുഞ്ഞാലിമരക്കാരിന്റെ കുഞ്ഞായി കുഞ്ഞു കുഞ്ഞാലിയായി അഭിനയിക്കാന്‍ എനിക്ക് ഇന്ത്യന്‍ സിനിമയില്‍ ആരെയും കിട്ടത്തില്ല എന്ന്. അത് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്ന് പറഞ്ഞു.
അപ്പോള്‍ എന്നോട് അടുത്ത കാര്യം പറഞ്ഞു. ഞാന്‍ ഇടം കൈയ്യാനാണ്. എന്റെ അച്ഛന്‍ വലം കൈയ്യന്‍ ആണ് എന്ന്. ഇടം കൈയും വലം കൈയും ഞാന്‍ നോക്കിക്കൊള്ളാം, നാല്പതുവര്ഷം സിനിമ എടുത്തു ആളുകളെ പറ്റിച്ച ആളാണ് എന്ന് പറഞ്ഞു.
ഡിസംബര്‍ രണ്ടിന് ലോകം മുഴുവന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിലാണ് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ എത്തുന്ന ഈ ചിത്രത്തിനായി വേണ്ടി കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരം ഫാന്‍സ് ഷോകളാണ് ആദ്യ ദിനം കേരളത്തില്‍ ഫാന്‍സ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുന്നുമുണ്ട്.
