Malayalam
സ്വന്തം പോക്കറ്റില്‍ നിന്നും ഒരു പത്ത് രൂപ പോലും മറ്റൊരാള്‍ക്ക് കൊടുക്കാത്ത നവ്യയ്ക്ക് എന്ത് യോഗ്യതയാണ് സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാനുള്ളത്; സ്റ്റാര്‍ മാജിക്ക് വേദിയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തില്‍ നവ്യയ്ക്കെതിരെ തെറിവിളിയും അധിക്ഷേപവും
സ്വന്തം പോക്കറ്റില്‍ നിന്നും ഒരു പത്ത് രൂപ പോലും മറ്റൊരാള്‍ക്ക് കൊടുക്കാത്ത നവ്യയ്ക്ക് എന്ത് യോഗ്യതയാണ് സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാനുള്ളത്; സ്റ്റാര്‍ മാജിക്ക് വേദിയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തില്‍ നവ്യയ്ക്കെതിരെ തെറിവിളിയും അധിക്ഷേപവും
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ ഹിറ്റ് ആയ പ്രോഗ്രാമിന് വിമര്‍ശകരും ഏറെയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോഡിഷെയിമിംഗുമായി ബന്ധപ്പെട്ട് വലിയൊരു പ്രശ്നം തന്നെ ഈ പരിപാടിയ്ക്കെതിരെ നടന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്നതാണ് ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ പ്രശ്നം.
കഴിഞ്ഞ ദിവസം നടി നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയപ്പോഴുണ്ടായ സംഭവത്തില്‍ നവ്യയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നവ്യയ്ക്ക് എന്ത് യോഗ്യതയാണ് സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പറയുവാനുള്ളത്. സ്വന്തം പോക്കറ്റില്‍ നിന്നും പത്ത് രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാത്ത നവ്യ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ഇങ്ങനെ പെരുമാറാന്‍ പാടുള്ളതല്ല. ഇത്രയ്ക്ക് താരം താഴ്ന്ന പ്രവര്‍ത്തി നവ്യയില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് തുടങ്ങി അസഭ്യ വര്‍ഷങ്ങളും ചിലര്‍ നവ്യയ്ക്കെതിരെ ചൊരിയുന്നുണ്ട്.
ഇതിനിടെ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പും പല രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാര്‍ മാജിക്. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതല്‍ ആണ് എന്നുള്ളതാരുന്നു. സാബു മോന് ഗസ്റ്റ് ആയി വന്നപ്പോള്‍ അത് ആ ഷോയില്‍ തന്നെ പറയുകയും ചെയ്തു. എങ്കില്‍ പോലും ഇതിലെ പല സ്കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചന് എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകര്‍ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമര്‍ശങ്ങള്‍ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവര്‍ കൂട്ടുകാര്‍ തമ്മില്‍ കളിയാക്കുന്നത് ആണ്, അല്ലെങ്കില്‍ പാവം കലാലരന്മാര്‍ ആണ് എന്നുള്ളതാണ്. അത് അങ്ങനെ കണ്ടാല്‍ തന്നെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത് പരിധി വിട്ടു പോയി. എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്. അതിനു മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായര്‍ നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരന് അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ് എന്നും കുറിപ്പില്‍ പറയുന്നു.
ഇതിനിടെ ചിലര്‍ പരിപാടിയെ പിന്തുണച്ചു കൊണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഇതെന്തോന്ന് സന്തോഷിനെ പരിപാടിയില്‍ വിളിച്ച കൊണ്ട് അവന് വന്നു അവര്‍ ആദ്യമേ ഇങ്ങനെ ആണ് അവിടുത്തെ പരിപാടി എന്ന് അറിയാലോ സന്തോഷിന് അതില്‍ എന്തേലും കുഴപ്പം ഉണ്ടേല്‍ ആള്‍ക്ക് പങ്കെടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇനി പരിപാടി തുടങ്ങിയിട്ടാണ് അറിയുന്നേ എങ്കിലും എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞു പോവാലോ,അപ്പോ അയാള്‍ക്ക് ഒരു കുഴപ്പവുമില്ല കോമാളി ആവുന്നതില്‍ പിന്നെ നമുക്ക് എന്ത്, ക്യാഷ് ന് വേണ്ടി എന്തും അവന് ചെയ്യും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും രണ്ട് കൂട്ടരും അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്നുമാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.
ഇതിനു മുമ്പ് നോബി അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തങ്കച്ചന് വിതുര, സുധി കൊല്ലം എന്നിവരെ മനഃപൂര്‍വം തിരഞ്ഞുപിടിച്ച് നിറത്തിന്റെ പേരില്‍ കളിയാക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ നോബി അടക്കമുള്ള താരങ്ങള്‍ ക്ഷ ചോദിച്ച് എത്തിയിരുന്നു. തങ്ങളെല്ലാവരും നല്ല സുഹൃത്തുക്കളാണെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും പറയുന്നില്ലെന്നും അവര്‍ക്ക് അത് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അന്ന പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വീണ്ടും പല കര്യങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
