Malayalam
മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ട്.., മോഹന്‍ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ല; തുറന്ന് പറഞ്ഞ നന്ദു
മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ട്.., മോഹന്‍ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ല; തുറന്ന് പറഞ്ഞ നന്ദു
മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ടെന്ന് നടന് നന്ദു. മലയാളി പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍, ലാലേട്ടനും ലാലുവും ലാല്‍ സാറും ഒക്കെയാണ്. എന്നാല്‍ രണ്ടു പേര് മാത്രം മോഹന്‍ എന്നു വിളിക്കും എന്നാണ് നന്ദു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡ് താരം നീന ഗുപ്തയും നടിയും എംപിയുമായിരുന്ന ജയപ്രദയുമാണ് ആ രണ്ടുപേര്‍ എന്നാണ് നന്ദു പറയുന്നത്. സെറ്റില്‍ നീന ഗുപ്ത മോഹന്‍, മോഹന്‍ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ല. പിന്നീട്ട് മോഹന്‍ലാല്‍ തന്നെയാണ് അവര്‍ തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന് പറഞ്ഞത്.
തന്നെ മോഹന്‍ എന്നു വിളിക്കുന്ന മറ്റൊരാള്‍ നടി ജയപ്രദയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ദേവദൂതന്, പ്രണയം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം ജയപ്രദ അഭിനയിച്ചിട്ടുണ്ട്. ‘അഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്.
അഹത്തില്‍ മദര്‍ നോബിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നീന ഗുപ്തയായിരുന്നു. ചിത്രത്തിന്റെ സഹസംവിധായകന് കൂടിയായ നന്ദു ഒരു അതിഥിവേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. നീന ഗുപ്ത എന്ന നടി അവരുടെ ഡെഡിക്കേഷന് കൊണ്ട് അത്ഭുതപ്പെടുത്തിയ താരമാണെന്നും നടന് പറയുന്നു.
കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. അഹത്തിനു വേണ്ടി മലയാളം ഡയലോഗുകള്‍ പഠിച്ച്, ഓര്‍ത്തു വച്ച് തെറ്റാതെ പറഞ്ഞ് അവര്‍ സെറ്റിനെ ഒന്നാകെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് നന്ദു വ്യക്തമാക്കി.
