Malayalam
‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്’, നന്ദി അറിയിച്ച് മുരളി ഗോപി
‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്’, നന്ദി അറിയിച്ച് മുരളി ഗോപി
നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മുരളി ഗോപി. ഇന്നലെയാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പേജിലെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും അടിക്കടി പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തതോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസിലായത്.
ഇപ്പോഴിതാ പേജ് വീണ്ടും പഴയ രീതിയിലായെന്ന വിവരം അറിയിച്ചിരിക്കുകയാണ് മുരളി ഗോപി. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു പ്രതികരണം. ‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം എന്നെ നേരത്തെ തന്നെ അറിയിച്ച എല്ലാവര്ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം റിലീസ് ചെയ്യാനിരിക്കുന്ന കുരുതിയാണ് മുരളി ഗോപിയുടെ സിനിമ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രം ആഗസ്റ്റ് 11നാണ് ആമസോണില്‍ റിലീസ് ചെയ്യുന്നത്. മെയ് 13നായിരുന്നു കുരുതിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.
കുരുതിയില് മുരളി ഗോപിക്ക് പുറമെ റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അഭിനന്ദന് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
