Malayalam
‘സിനിമയിലെ രണ്ടാം ഇന്നിങ്ങ്സിന്റെ 12 വര്‍ഷങ്ങള്‍, ഭ്രമരത്തിന്റെ 12 വര്‍ഷങ്ങള്‍’; ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി
‘സിനിമയിലെ രണ്ടാം ഇന്നിങ്ങ്സിന്റെ 12 വര്‍ഷങ്ങള്‍, ഭ്രമരത്തിന്റെ 12 വര്‍ഷങ്ങള്‍’; ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി
തിരക്കഥാകൃത്തായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മുരളി ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ വിഷേങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ രണ്ടാം വരവായ ഭ്രമരത്തിലെ വേഷത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.
‘സിനിമയിലെ രണ്ടാം ഇന്നിങ്ങ്സിന്റെ 12 വര്‍ഷങ്ങള്‍, ഭ്രമരത്തിന്റെ 12 വര്‍ഷങ്ങള്‍’, എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം ഭ്രമരത്തിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2004ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെയാണ് മുരളി ഗോപി മലയാള സിനിമാ ലോകത്ത് എത്തുന്നത്.
തുടര്‍ന്ന് നിരവധി മനോഹര കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. മോഹന്‍ലാല്‍ നായകനായ ദൃശ്യം 2, മമ്മൂട്ടി ചിത്രം വണ്‍ എന്നിവയാണ് മുരളി ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇരു ചിത്രങ്ങളിലെയും നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തീര്‍പ്പ് എന്ന സിനിമയാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ടാണ് ‘തീര്‍പ്പിന്റെ’ സംവിധായകന്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
