Malayalam
മുകേഷ്- ദേവിക വിഷയം ചൂട് പിടിക്കുന്നതിനിടെ വൈറലായി ദേവികയുടെ ശ്രീരാമന്റേയും സീതദേവിയുടേയും ആദ്യ സമാഗമം; നിമിഷ നേരം കൊണ്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മുകേഷ്- ദേവിക വിഷയം ചൂട് പിടിക്കുന്നതിനിടെ വൈറലായി ദേവികയുടെ ശ്രീരാമന്റേയും സീതദേവിയുടേയും ആദ്യ സമാഗമം; നിമിഷ നേരം കൊണ്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.
പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. അതേസമയം മുകേഷ് വിവാഹമോചന വാര്‍ത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മേതില്‍ ദേവികയുടെ നൃത്ത വീഡിയോണ്. വിവാഹമോചന വാര്‍ത്ത പുറത്ത് ചൂട് പിടിച്ച ചര്‍ച്ചയാകുമ്പോഴാണ് മേതില്‍ ദേവികയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ദേവികയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ശ്രീരാമന്റേയും സീതദേവിയുടേയും ആദ്യ സമാഗമമാണ് ഇതിവൃത്തം. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമന്‍ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളില്‍ ദര്‍ശിക്കുന്നതുമാണ് ദേവിക അവതരിപ്പിച്ചിരിക്കുന്നത് നിമഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു.
ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടന്‍ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് സരിതയുമായുള്ള 25 വര്‍ഷത്തെ വിവാഹ ജീവിതം നടന്‍ നിയമപരമായി അവസാനിപ്പിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1987ല്‍ ആണ് സരിതയും മുകേഷും വിവാഹിതരാകുന്നത്. ദേവികയുമായുളള വിവാഹത്തിന് ശേഷം മുകേഷിനെതിരെ സരിത രംഗത്ത് എത്തിയിരുന്നു. അന്ന് നടനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു രണ്ടാമതും വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ അന്ന് സരിത ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
അതേസമയം, വേര്‍പിരിയലിനെ കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുമ്പോള്‍ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്. മുകേഷിന്റെ സഹോദരി സന്ധ്യയാണ് വിവാഹാലോനയുമായി വീട്ടില്‍ വരുന്നത്. എന്നാല്‍ പൂര്‍ണ്ണമായും പ്രണയവിവാഹമായിരുന്നില്ലെന്നും മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ദേവിക പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. പിഷാരടി കാരണമാണ് ഇരുവരും പരിചയപ്പെടുന്നത്. മുകേഷുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ പിഷാരടിയ്ക്ക് ദേവികയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
പിഷാരടിയ്ക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. കലാമണ്ഡലത്തില്‍ വിവാഹമാലോചിക്കാന്‍ പറ്റിയ പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന് പിഷാരടി ചോദിക്കുമായിരുന്നു. എന്നാല്‍ അലോചിക്കാമെന്ന് മാത്രമാണ് മറുപടി നല്‍കിയത്. ഒരു ഖത്തര്‍ പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് മുകേഷും ദേവികയും ആദ്യമായി കാണുന്നത്. പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇതിനെ കുറിച്ച് പിഷാരടി ഒരിക്കല്‍ പറഞ്ഞിരുന്നു.
അന്ന് പരിചയപ്പെട്ട് അഞ്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഒരു ടിവി ഷോയുടെ സെറ്റില്‍ നിന്നാണ് ആരോടും പറയാതെ വിവാഹം കഴിക്കാനായി പോയത്. പിറ്റേന്ന് പത്രം കണ്ടാണ് പിഷാരടി പോലും വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഇതിനെ കുറിച്ച് പിഷാരടി മുന്‍പ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മുകേഷിനെ പോലെ ദേവികയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ഇപ്പോഴുള്ളത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക. കൂടാതെ നൃത്ത റിയാലിറ്റി ഷോകളിലും വിധി കര്‍ത്തവായി എത്താറുണ്ട്. നിരവധി പുരസ്‌കാരങ്ങളും ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്.