Malayalam
മോഹന്‍ലാലിന് പണി കൊടുക്കാന്‍ നോക്കി പണി ഇരന്നു വാങ്ങി മുകേഷ്!; വീഡിയോയുമായി വീണ്ടും മുകേഷ്
മോഹന്‍ലാലിന് പണി കൊടുക്കാന്‍ നോക്കി പണി ഇരന്നു വാങ്ങി മുകേഷ്!; വീഡിയോയുമായി വീണ്ടും മുകേഷ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മുകേഷ്. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ മുകേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മുകേഷ് സ്പീക്കിംഗ് എന്നാണ് മുകേഷിന്റെ ചാനലിന്റെ പേര്.
മമ്മൂട്ടിയോട് മാപ്പു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു യുട്യൂബ് ചാനലിന് അദ്ദേഹം തുടക്കമിട്ടത്. സിനിമാ മേഖലയില്‍ തനിക്കുണ്ടായ അനുഭവങ്ങളാണ് യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറയുന്നത്. സൈന്യം സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ‘മമ്മൂക്ക, മാപ്പ്’ എന്ന് പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ വീണ്ടും ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മുകേഷ്.
മുകേഷുമായി ഏറെ അടുത്ത സൗഹൃദമുണ്ട് മോഹന്‍ലാലിന്. സ്‌ക്രീനിലും ജീവിതത്തിലുമുള്ള കെമിസ്ട്രിയെക്കുറിച്ച് പറഞ്ഞുള്ള മുകേഷിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് മോഹന്‍ലാലിനൊപ്പമുള്ള അമേരിക്കന്‍ ട്രിപ്പിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മുന്‍നിര താരങ്ങളും സംവിധായകരുമുള്ള ഷോയ്ക്കിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. മോഹന്‍ലാലിനെക്കൂടാതെ പ്രിയദര്‍ശനും രാജീവ് കുമാറും മോഹന്‍ലാലും ജയറാമും കെപിഎസി ലളിതയും കനകയും നഗ്മയും ശോഭനയുമൊക്കെയുണ്ടായിരുന്നു ആ ട്രിപ്പില്‍.
മക്കളായ സിദ്ധാര്‍ത്ഥിനേയും ശ്രീക്കുട്ടിയേയും കൂട്ടിയാണ് കെപിഎസി ലളിത ഷോയിലേക്ക് വരുന്നത്. 18, 19 വയസ്സായിരുന്നു മക്കളുടെ പ്രായം. ഇവര്‍ക്ക് വിസ ലഭിക്കാനായി ബുദ്ധിമുട്ടിയിരുന്നു അന്ന്. മക്കളെ കൊണ്ടുപോവാനായില്ലെങ്കില്‍ താന്‍ വരില്ലെന്നായിരുന്നു ലളിത പറഞ്ഞത്. അങ്ങനെയിരിക്കെയാണ് എംബസി ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ ഫാനാണെന്ന് അറിഞ്ഞത്. ആ വഴിയായിരുന്നു എല്ലാവരും നോക്കിയത്. പോവുന്നവരെല്ലാം നാട്ടിലേക്ക് തിരിച്ച് വരുമെന്നുള്ള ഉറപ്പാണ് കൊടുക്കേണ്ടത്. മോഹന്‍ലാല്‍ ഓക്കെ പറഞ്ഞാല്‍ വിസ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍. മോഹന്‍ലാല്‍ ഓക്കെ പറയുന്നതിന് മുന്‍പ് തന്നെ മുകേഷ് ഓക്കെ പറയുകയായിരുന്നു.
പോവുന്നവരില്‍ എല്ലാവരും തിരിച്ച് വന്നില്ലെങ്കില്‍ മോഹന്‍ലാലിനെ കരിമ്പട്ടികയില്‍പ്പെടുത്തും. പിന്നെ അദ്ദേഹത്തിന് അമേരിക്കയില്‍ പോവാന്‍ ബുദ്ധിമുട്ടാവും. മുകേഷിന്റെ ഓക്കെ കേട്ടതിന് ശേഷമായി മോഹന്‍ലാലും എംബസി ഉദ്യോഗസ്ഥനും അകത്തേക്ക് പോയിരുന്നു. യാത്രയ്ക്കിടയിലായിരുന്നു മോഹന്‍ലാല്‍ മുകേഷിനോട് എല്ലാവരേയും ശ്രദ്ധിക്കാനായി പറഞ്ഞത്. ഇവരെല്ലാവരും തിരിച്ചുവരുന്ന കാര്യം നീയും ഉറപ്പ് വരുത്തണം. ലീഡറെന്ന നിലയില്‍ തനിക്ക് എല്ലാവരേയും ശ്രദ്ധിക്കാനാവില്ലെന്നും മുകേഷിനെക്കൂടി ഈ പട്ടികയില്‍ ചേര്‍ക്കണമെന്നാണ് താന്‍ പറഞ്ഞെതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അവരില്ലല്ലോ, ഇവരില്ലല്ലോ എന്നൊക്കെ പറഞ്ഞ് മോഹന്‍ലാല്‍ ഇടയ്ക്ക് മുകേഷിനെ ടെന്‍ഷനടിപ്പിച്ചിരുന്നു. തിരിച്ച് വരുന്നതിനിടയിലായിരുന്നു മുകേഷിന്റെ പേരൊന്നും പറഞ്ഞിട്ടില്ലെന്നും അത് താന്‍ തമാശയ്ക്ക് ഒപ്പിച്ച പണിയായിരുന്നുവെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ലക്ഷ്മി ഗോപാലസ്വാമിയും മുകേഷും വിവാഹിതരാകുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒപ്പം ഇടവേള ബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. വാര്‍ത്ത വന്നതോടെ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് എന്ന പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ മറുപടി. കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്.
എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു.
മാത്രമല്ല, തനിക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. രൂപഭാവങ്ങളിലും കാഴ്ചപാടുകളിലും അഭിരുചിയിലും താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളി എന്നാണ് നടിയുടെ സങ്കല്‍പ്പം. അത്തരമൊരു ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് താന്‍ ഒരുക്കണമാണെന്നും ലക്ഷ്മി പറയുന്നു.