Connect with us

കുപ്പിവളകള്‍ അണിഞ്ഞ് പുതിയ സന്തോഷത്തെ വരവേല്‍ക്കാനൊരുങ്ങി മൃദുല വിജയ്, ആശംസകളുമായി ആരാധകര്‍

Malayalam

കുപ്പിവളകള്‍ അണിഞ്ഞ് പുതിയ സന്തോഷത്തെ വരവേല്‍ക്കാനൊരുങ്ങി മൃദുല വിജയ്, ആശംസകളുമായി ആരാധകര്‍

കുപ്പിവളകള്‍ അണിഞ്ഞ് പുതിയ സന്തോഷത്തെ വരവേല്‍ക്കാനൊരുങ്ങി മൃദുല വിജയ്, ആശംസകളുമായി ആരാധകര്‍

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയ ഇരുവരും ഈ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹശേഷമുള്ള മൃദുലയുടെ പിറന്നാളും സര്‍പ്രൈസുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹശേഷം തങ്ങള്‍ക്ക് ഒരുപാട് യാത്ര ചെയ്യണമെന്നും ഹണിമൂണിന് എവിടേയ്ക്കാണ് പോകേണ്ടത് എന്നുള്ള കാര്യം തങ്ങള്‍ തിരക്കുകയാണെന്നുമായിരുന്നു മൃദവ പറഞ്ഞിരുന്നത്. എന്നാല്‍ ആരോടും പറയാതെ മൂന്നാറില്‍ അടിച്ച് പൊളിച്ച് ഹണിമൂണും കഴിഞ്ഞ് വന്നതിനു ശേഷമാണ് ആരാധകരോട് ഹണിമൂണ്‍ കഴിഞ്ഞെന്നും എവിടേയ്ക്കാണ് പോയതെന്നുമെല്ലാം താരങ്ങള്‍ പറയുന്നത്. പിന്നാലെ സ്റ്റാര്‍ മാജിക്കിലും രണ്ടാളും കൂടി എത്തിയിരുന്നു. അന്ന് പങ്കുവെച്ച ഹണിമൂണ്‍ വിശേഷങ്ങളെല്ലാം തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ മൃദുല വിജയിയുടെ വീട്ടില്‍ നിന്നുള്ള സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹവും പാലുകാച്ചല്‍ ചടങ്ങുകള്‍ക്കും ശേഷം മറ്റൊരു സന്തോഷം കൂടി താരം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. പുതിയൊരു സീരിയലിന്റെ ഭാഗമാകാന്‍ പോകുന്ന സന്തോഷമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. മഴവില്‍ മനോരമയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന തുമ്പപ്പൂ എന്ന സീരിയലില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മൃദുലയും അവതരിപ്പിക്കാന്‍ പോവുകയാണ്.

കഥാപാത്രത്തിന്റെ പേര് വീണയെന്നാണ്. വീണയായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. ഒരു നാടന്‍ പെണ്‍ക്കുട്ടിയാണ് വീണ എന്ന കഥാപാത്രമെന്നാണ് മൃദുലയുടെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മനസിലാകുന്നത്. കാരണം കുപ്പിവളകള്‍ അണിഞ്ഞ് നില്‍ക്കുന്ന മൃദുലയാണ് ചിത്രങ്ങളില്‍ ഉള്ളത്. സീരിയലിന്റെ പ്രമോ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് മൃദുല.

2015ലാണ് മൃദുല വിജയ് തന്റെ സീരിയല്‍ അഭിനയം ആരംഭിക്കുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയല്‍. സീരിയലും മൃദുലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ശ്രേദ്ധേയമായ വേഷങ്ങളുമായി എത്തി.

സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്.

ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍ നിന്ന് വിളിയുണ്ടായത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാമെന്നത് അനു?ഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു.

നടിയുടെ ഭര്‍ത്താവ് യുവ കൃഷ്ണയും ഒരു അഭിനേതാവാണ് പുറമെ അദ്ദേഹം മെന്റലിസവും മാജിക്കും പരിശീലിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് ഷോയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ യുവ ചില മാജിക്ക് കാഴ്ചകള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാറുമുണ്ട്. ഇരുവരും സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല.

ബന്ധുക്കള്‍ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. യുവയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മൃദുല അടുത്തിടെ എഴുതിയ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാന്‍ സ്‌നേഹമെന്ന് വിളിക്കും’ എന്നായിരുന്നു മൃദുല കുറിച്ചത്.

More in Malayalam

Trending

Recent

To Top