Malayalam
അഞ്ചാം മാസത്തില്‍ ആ വിവരം പങ്കുവെച്ച് മൃദുല വിജയും യുവ കൃഷ്ണയും; നിരാശയോടെ ആരാധകര്‍
അഞ്ചാം മാസത്തില്‍ ആ വിവരം പങ്കുവെച്ച് മൃദുല വിജയും യുവ കൃഷ്ണയും; നിരാശയോടെ ആരാധകര്‍
സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇരുവരും കസപങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ശേഷം ഇരുവര്‍ക്കും ഇരട്ടക്കുട്ടികളാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മൃദുല. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെല്ലെന്നും തങ്ങള്‍ അറിഞ്ഞ വിവരങ്ങളല്ല ഇതെന്നുമാണ് മൃദുല തന്നെ ഇപ്പോള്‍ പറയുന്നത്.
എന്നാല്‍ യുവ പങ്കുവെച്ച മൃദുലയുടെ ചിത്രങ്ങള്‍ക്ക് താഴെ എന്റെ കുട്ടികളുടെ അമ്മ എന്ന് നല്കിയ ക്യാപ്ഷനാണ് ചിലര്‍ തെറ്റിദ്ധരിച്ചതെന്നും യുവ പറയുന്നു. ഒരു ഫ്രെയിസ് പോലെ പറഞ്ഞതാണെന്നും അല്ലാതെ തങ്ങള്‍ക്ക് ഇരട്ടക്കുട്ടികളാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും യുവ വ്യക്തമാക്കി. മാത്രമല്ല, കുറച്ച് പേര്‍ക്കെങ്കിലും ഈ വിവരം അറിയണം എന്നുള്ളതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നും യുവയും മൃദുലയും പറയുന്നു. ഇരുവരുടെയും വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. തങ്ങള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇതെങ്കലും അല്പം നിരാശയുണ്ടെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.
സീരിയലുകളിലെ സജീവ സാന്നിധ്യമാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ പ്രേക്ഷക ശ്രദ്ധ നേടിയത്. സീരിയലില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷ് വഴിയാണ് യുവയും മൃദുലയും സുഹൃത്തുക്കളാകുന്നത്.
2015ലാണ് മൃദുല വിജയ് തന്റെ സീരിയല്‍ അഭിനയം ആരംഭിക്കുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയല്‍. സീരിയലും മൃദുലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ശ്രേദ്ധേയമായ വേഷങ്ങളുമായി എത്തി.
സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന് അന്പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര് എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്.
ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍ നിന്ന് വിളിയുണ്ടായത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാമെന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു.
യുവ കൃഷ്ണയും നടനെന്നതിന് പുറമെ മെന്റലിസവും മാജിക്കും പരിശീലിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് ഷോയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ യുവ ചില മാജിക്ക് കാഴ്ചകള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാറുമുണ്ട്. ഇരുവരും സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല.
ബന്ധുക്കള്‍ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. യുവയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മൃദുല അടുത്തിടെ എഴുതിയ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാന്‍ സ്നേഹമെന്ന് വിളിക്കും’ എന്നായിരുന്നു മൃദുല കുറിച്ചത്.
