Connect with us

തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്; അങ്ങനെ പെർഫെക്റ്റ് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു, അശ്വതി ശ്രീകാന്ത് പറയുന്നു !

Malayalam

തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്; അങ്ങനെ പെർഫെക്റ്റ് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു, അശ്വതി ശ്രീകാന്ത് പറയുന്നു !

തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്; അങ്ങനെ പെർഫെക്റ്റ് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു, അശ്വതി ശ്രീകാന്ത് പറയുന്നു !

അവതാരകയായി തിളങ്ങി പിന്നീട് നായികയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയില്‍ നിന്നുമാണ് അശ്വതി അവതാരകയായി എത്തിയത്. പിന്നീടിങ്ങോട്ട് ശക്തമായ നിലപാടുകളിലൂടെയും മറ്റുള്ളവര്‍ക്ക് പ്രചോധനം നല്‍കുന്ന സന്ദേശങ്ങളിലൂടെയുമൊക്കെ നടി നിറഞ്ഞ് നിന്നു. മാസങ്ങള്‍ക്ക് മുന്‍പ് രണ്ടാമതൊരു കുഞ്ഞിന് കൂടി അശ്വതി ജന്മം നൽകി.

ഗര്‍ഭിണിയായതോടെ അഭിനയിച്ച് കൊണ്ടിരുന്ന ചക്കപ്പഴം എന്ന പരമ്പരയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ വനിതാ ദിനതത്തില്‍ ശക്തമായൊരു സന്ദേശവുമായിട്ടാണ് അശ്വതി ശ്രീകാന്ത് എത്തിയിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത് പോലൊരു കുറിപ്പ് തന്നെയാണ് നടി പങ്കുവെച്ചതും. വിശദമായി വായിക്കാം…

‘ഏറ്റവും നല്ല മകള്‍, ഏറ്റവും നല്ല പെങ്ങള്‍, ഏറ്റവും നല്ല കൂട്ടുകാരി, ഏറ്റവും നല്ല കാമുകി, ഭാര്യ, അമ്മ, മരുമകള്‍, ഏറ്റവും നല്ല ഉദ്യോഗസ്ഥ.. അങ്ങനെയാവാന്‍ ആയിരുന്നു ആഗ്രഹം. അങ്ങോട്ടേക്കെത്താനുള്ള കൈകാലിട്ടടി മാത്രമായിരുന്നു ജീവിതം. എന്നിട്ടോ? പോരാ, കുറച്ച് കൂടി സമയം ഞങ്ങള്‍ക്ക്, കുറച്ച് കൂടി അദ്ധ്വാനം ഞങ്ങള്‍ക്ക്, കുറച്ചു കൂടി പരിഗണന ഞങ്ങള്‍ക്ക്, കുറച്ച് കൂടി ശ്രദ്ധ ഞങ്ങള്‍ക്ക്, കുറച്ച് കൂടി ‘നിന്നെ’ ഞങ്ങള്‍ക്ക് വേണമെന്ന് ചുറ്റുമുള്ളവര്‍ നിരന്തരം ഓര്‍മിപ്പിച്ചു, പരാതിപ്പെട്ടു, പരിഭവിച്ചു… !

നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം എന്ന് അപ്പോഴാണ് എനിക്ക് വെളിപാട് ഉണ്ടായത്. നാളെയോടി എത്തേണ്ട ഇടങ്ങളോര്‍ത്ത് ഭാരം പേറിയ നെഞ്ചിന്, തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്, താണു പോയ കണ്‍തടങ്ങള്‍ക്ക്, ആരാണ് നന്ദി പറഞ്ഞിട്ടുള്ളത്. പോട്ടെ, ആഗ്രഹിച്ചിട്ട് പോകാതിരുന്ന യാത്രകളെ, മാറ്റി വച്ച നൂറ് നൂറ് സന്തോഷങ്ങളെ കടമ എന്നല്ലാതെ ആരാണ് വിശേഷിപ്പിച്ചിട്ടുള്ളത്?

അങ്ങനെയാണ് ‘പെര്‍ഫെക്റ്റ്’ ആവാനുള്ള ശ്രമം ഉപേക്ഷിച്ച് ‘പറ്റും പോലെ’ മാത്രം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. അതാണ് ഞാന്‍ എന്നോട് കാണിച്ച ഏറ്റവും വലിയ നീതിയും. എല്ലാരുടേം പരാതി തീര്‍ത്തിട്ടൊന്നും ജീവിക്കാന്‍ പറ്റൂല്ലടീന്ന് ഇന്ന് രാവിലെ കൂടെ പറഞ്ഞ അമ്മയ്ക്കും
ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ സകലര്‍ക്കും വനിതാ ദിന ആശംസകള്‍. ഒപ്പം നിന്ന് ഈ യാത്ര മനോഹരമാക്കുന്ന പുരുഷന്മാരോട് സ്‌നേഹം.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി ശ്രീകാന്ത് പറയുന്നത്.

അക്ഷരങ്ങളിലൂടെ ഞങ്ങളിലേക്ക ജീവിതം പകര്‍ന്നു തന്നതിന്. ജീവിതം ജീവിച്ചു കാണിച്ചു തരുന്നതിന് പതറി പോകുമ്പോ മുഖം പോലും അറിയാതെ പലപ്പോഴും താങ്ങായി നിന്നതിനു.. അമ്മയ്ക്കും ഭാര്യക്കും ‘സ്ത്രീയ്ക്കും’ ജീവിതം ഉണ്ടെന്നു ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നതിന്, മുന്നോട്ടയാനുള്ള പ്രചോധനത്തിന്. എല്ലാത്തിനും ഒരുപാട് നന്ദി. തരുന്ന വിലമതിക്കാനാവാത്ത സമയത്തിന്, ഒരു ചേച്ചിയായി.. കൂടെ നിക്കുന്നതിന് ഹാപ്പി വുമണ്‍സ് ഡേ ചേച്ചി, ലവ് യു. ഈ തിരിച്ചറിവാണ് ഇന്ന് എന്നെയും ജീവിപ്പിക്കുന്നത് എന്ന് തുടങ്ങി അശ്വതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

about aswathy

Continue Reading
You may also like...

More in Malayalam

Trending

Recent

To Top