Malayalam
‘കോള്‍ഡ് കേസി’നു പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന്; സംവിധാനം ജൂഡ് ആന്റണി ജോസഫ്
‘കോള്‍ഡ് കേസി’നു പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന്; സംവിധാനം ജൂഡ് ആന്റണി ജോസഫ്
പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’നു പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മറ്റൊരു മലയാളചിത്രം കൂടി ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘സാറാസ്’ എന്ന ചിത്രമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ജൂലൈ 5 ന് ആണ് ചിത്രം റിലീസ് ആകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഒടിടി റിലീസ് ആണെന്ന വിവരവും പുറത്ത് വരുന്നത്.
അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ക്ലാസ്‌മേറ്റ്‌സ് അടക്കം മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാക്കളായ ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എഎം. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്റണി ജോസഫ് വീണ്ടും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രവുമായാണ് വരുന്നത് എന്നതും പ്രത്യേകതയാണ്.
