Connect with us

കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന ദിലീപിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുക്കേണ്ട ആവശ്യവും ഇല്ല, ഇത്തരം ഒരു കേസില്‍ ദിലീപിനെ കുടുക്കുകയും ജനപ്രിയ നായകനെ മാനസികമായി തളര്‍ത്തുകയും ചെയ്താല്‍ ഗുണമുള്ളവരാണ് മലയാള സിനിമയിലെ പ്രമാണിമാരില്‍ പലരും; വൈറലായി കുറിപ്പ്

Malayalam

കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന ദിലീപിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുക്കേണ്ട ആവശ്യവും ഇല്ല, ഇത്തരം ഒരു കേസില്‍ ദിലീപിനെ കുടുക്കുകയും ജനപ്രിയ നായകനെ മാനസികമായി തളര്‍ത്തുകയും ചെയ്താല്‍ ഗുണമുള്ളവരാണ് മലയാള സിനിമയിലെ പ്രമാണിമാരില്‍ പലരും; വൈറലായി കുറിപ്പ്

കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന ദിലീപിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുക്കേണ്ട ആവശ്യവും ഇല്ല, ഇത്തരം ഒരു കേസില്‍ ദിലീപിനെ കുടുക്കുകയും ജനപ്രിയ നായകനെ മാനസികമായി തളര്‍ത്തുകയും ചെയ്താല്‍ ഗുണമുള്ളവരാണ് മലയാള സിനിമയിലെ പ്രമാണിമാരില്‍ പലരും; വൈറലായി കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ചര്‍ച്ചയായിരിക്കുകയാണ് നടിയെ ആക്രമിച്ച കേസ്. ഇതില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വിനയ് മൈനാഗപ്പള്ളി എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്;

നടന്‍ ദിലീപിനെ ഭയക്കുന്നവര്‍ മലയാള സിനിമാ ലോകത്ത് ധാരാളം ഉണ്ട് എന്ന വ്യക്തമായ സൂചനകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം, സ്വന്തം മകളും രണ്ടാം ഭാര്യയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു മനുഷ്യന്‍ എന്തിന്റെ പേരിലാണെങ്കിലും ഒരു നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നതും, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തി എന്നതും അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണ്. മലയാള സിനിമയെ ആകെ ദിലീപ് നിയന്ത്രിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ആദ്യം തലപൊക്കിയത്. മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ ആകെ പൊളിച്ചെഴുതി സ്വന്തം സ്ഥാനം ഉറപ്പിച്ച നടനെതിരെ മഹാനടന്മാര്‍ക്ക് പോലും അസൂയ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. മലയാളത്തിലെ ഒരു സൂപ്പര്‍ നടന്‍ തനിക്ക് പിന്തുണ അറിയിച്ചു എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ആ അസൂയയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

നടിയെ ആക്രമിക്കുന്നതിന് ദിലീപ് ക്വട്ടേഷന്‍ കൊടുത്തു എന്ന വാദം തന്നെ നിലനില്‍ക്കുന്നതല്ല. കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ മനശാസ്ത്രം ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. പിടിക്കപ്പെട്ടാല്‍ തല്ല് കൊള്ളുന്നതിന് മുമ്പ് തത്ത പറയുന്നതിലും വ്യക്തമായി എല്ലാ കാര്യങ്ങളും അവര്‍ പൊലീസിനോട് വിവരിക്കും. എന്തായാലും പിടിക്കപ്പെട്ടു, പിന്നെ എന്തിന് വെറുതെ തല്ലുകൊള്ളണം എന്നാണ് ഇവിടുത്തെ ഗുണ്ടകള്‍ ചിന്തിക്കുക. അത് നന്നായി അറയാവുന്ന ആള്‍ കൂടിയാണ് ദിലീപ്. അതുകൊണ്ട് തന്നെ നടിയെ ആക്രമിക്കാന്‍, അതും എല്ലാ തെളിവുകളും ബാക്കിവെച്ച്, ദിലീപ് ക്വട്ടേഷന്‍ കൊടുക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, ഇത്തരം ഒരു കേസില്‍ ദിലീപിനെ കുടുക്കുകയും ജനപ്രിയ നായകനെ മാനസികമായി തളര്‍ത്തുകയും ചെയ്താല്‍ ഗുണമുള്ളവരാണ് മലയാള സിനിമയിലെ പ്രമാണിമാരില്‍ പലരും.

സൂപ്പര്‍ ഡ്യൂപ്പര്‍, മെഗാ സ്റ്റാര്‍ പരിവേഷങ്ങള്‍ എടുത്തണിയാതെ മലയാളത്തിലെ ജനപ്രിയ നായകന്‍ എന്ന സിംഹാസനമാണ് ദിലീപ് കയ്യടക്കിയത്. മലയാള നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടന്‍. 2002ലെ കുഞ്ഞിക്കൂനലിലെ കൂനനായാണ് ദിലീപ് ആദ്യം മലയാളികളെ ഞെട്ടിച്ചത്. അന്നു വരെ മലയാളികളുടെ നായക സങ്കല്‍പ്പം പൗരുഷം തുടിക്കുന്ന മുഖവും ദൃഢമായ കരങ്ങളും വിരിഞ്ഞ മാറും ഒത്തനീളവുമുള്ള പുരുഷനായിരുന്നു. അവിടെ നിന്നാണ് വൈരൂപ്യത്തിന്റെ അവസാന വാക്കായ കൂനനായി ദിലീപ് വെള്ളിത്തിരയില്‍ എത്തി കയ്യടി നേടിയത്.

2005ല്‍ ചാന്തുപൊട്ടിലെ രാധാകൃഷ്ണനായാണ് പിന്നീട് ദിലീപ് മലയാളികള്‍ക്ക് മുന്നിലെത്തിയത്. അന്നുവരെ അടിമുടി സ്‌ത്രൈണത നിറഞ്ഞ ഒരു നായക കഥാപാത്രം മലയാള സിനിമയില്‍ വന്നിരുന്നില്ല. മലയാളികളുടെ നായക സങ്കല്‍പ്പത്തെ അവരറിയാതെ മാറ്റി മറിക്കുകയായിരുന്നു ദിലീപ്. തൊട്ടടുത്ത വര്‍ഷം പച്ചക്കുതിരയിലെ ആകാശ് എന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടിയായും ദിലീപ് നിറഞ്ഞാടി. പിന്നീട് മായാമോഹിനിയും സൗണ്ട് തോമയിലും ദിലീപിന്റെ വേഷപ്പകര്‍ച്ച മലയാളികളെ ഞെട്ടിച്ചു. ടൂ കണ്‍ട്രീസ്, കിംഗ് ലയര്‍ എന്നീ സിനിമകള്‍ വമ്പന്‍ ഹിറ്റായതോട് കൂടിയാണ് ദിലീപ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്. ഇതിനിടെ സിനിമാ ലോകത്തെ പലരുടെയും കണ്ണിലെ കരടായും ദിലീപ് മാറുകയായിരുന്നു.

കേവലം സിനിമാ നടനായി ഒതുങ്ങുകയായിരുന്നില്ല ദിലീപ്. ആ പണം മറ്റ് സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും പണം സമ്പാദിക്കുകയും മറ്റുള്ളവരെയും അതിന് പ്രാപ്തരാക്കുകയും ചെയ്തു. നിര്‍മ്മാതാവായും തീയറ്റര്‍ ഉടമയായും ദിലീപ് തിളങ്ങി. താരസംഘടനയായ അമ്മക്ക് വേണ്ടി ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മ്മിച്ചതും ദിലീപായിരുന്നു. ദിലീപ് വെറുമൊരു നടന്റെ ഫ്രെയിമില്‍ ഒതുങ്ങി നിന്നില്ല. നിര്‍മ്മാതാവായും കഥാകൃത്തായും തിരക്കഥാ കൃത്തായും സംരംഭകനായും സംഘാടകനായും ദിലീപ് തിളങ്ങി. പച്ചക്കുതിര എന്ന സിനിമയുടെ തിരക്കഥാകൃത്തും ദിലീപായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് മറ്റ് മലയാള സിനിമാ താരങ്ങളെ അടുപ്പിച്ചതും ദിലീപ് ആയിരുന്നു. സിനിമയില്‍ നിന്നും കിട്ടുന്ന പണം വെറുതെ ചിലവാക്കി കളയാതെ അത് നല്ലരീതിയില്‍ ഉപയോഗിക്കാന്‍ സിനിമാക്കാരെ ദിലീപ് പഠിപ്പിച്ചു. സംഘം ചേര്‍ന്ന് വലിയ ഭൂമികള്‍ വാങ്ങി മറിച്ചു വിറ്റ് ലാഭമുണ്ടാക്കി അത് പകുത്തെടുക്കുക എന്നതായിരുന്നു മലയാള സിനിമാക്കാരുടെ റിയല്‍ എസ്റ്റേറ്റ് സംരംഭം. അതില്‍ നടിമാര്‍ ഉള്‍പ്പെടെ പലരും പങ്കുചേരുകയും ലാഭമുണ്ടാക്കുകയും ചെയ്തു.

മുന്‍പ് എപ്പോഴോ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കൂട്ടാളികളുടെ പണം കൊണ്ട് വാങ്ങിയ ഭൂമി തിരികെ ലഭിക്കാതെ വന്നപ്പോള്‍ അവള്‍ക്ക് ഒരു പണി കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടാവാം. അതാവാം ഇപ്പോഴും ദിലീപിനെ കുരുക്കുന്ന ഗൂഢാലോചന തിയറി. പക്ഷേ അതൊരിക്കലും വിവാഹ ബന്ധം വേര്‍പെടുത്തി മകളെ ഒപ്പം കൂട്ടി കാവ്യയെ വിവാഹം കഴിച്ച് കേരളത്തിലെ സിനിമാ വ്യവസായത്തില്‍ എല്ലാത്തിലും കൈ വച്ച് വിജയിച്ച് നിക്കുമ്പോള്‍ ഇത്തരം ഒരു ചീള് കേസിന്റെ പിറകെ പോകാന്‍ മാത്രം വിഡ്ഢി ആണ് ദിലീപ് എന്ന് ദിലീപ് എന്ന വ്യവസായിയെ അറിയാവുന്ന ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല.

കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന ദിലീപിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുക്കേണ്ട ആവശ്യവും ഇല്ല. കൊടുത്തിരുന്നു എങ്കില്‍ തന്നെ പണം കൊടുക്കാതെ ബാധ്യത ആക്കേണ്ട കാരണവും ഇല്ല. ബാലചന്ദ്രകുമാര്‍ എന്ന പുതിയ തിരക്കഥ എഴുതുന്ന നടന്‍ പറഞ്ഞത് സത്യമാണ് എന്ന് കരുതിയാല്‍ തന്നെ ആ ഗൂഢാലോചന കേസില്‍ ബാലചന്ദ്രകുമാറും പ്രതി ആവേണ്ടത് അല്ലെ

പിന്നെ സിനിമ സ്വപ്നവും ആയി നടക്കുന്ന ബാലചന്ദ്ര കുമാര്‍ മഹാത്മാഗാന്ധി ആയത് കൊണ്ടൊന്നും ആവില്ലല്ലോ രഹസ്യമായി വീട്ടിലെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു എന്നത് ശരി ആണെങ്കില്‍ തന്നെ. തീര്‍ച്ചയായും എന്നെങ്കിലും ദിലീപ് ചെയ്യാം എന്ന് ഏറ്റ സിനിമയില്‍ നിന്ന് പിന്മാറിയാല്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ തന്നെ ആയിരിക്കണം. എങ്കില്‍ ഈ റെക്കോര്‍ഡ് ആദ്യമായി ഉണ്ടെന്ന് പറഞ്ഞതും ദിലീപിനോട് തന്നെ ആവും. ദിലീപ് കുറ്റം ചെയ്തയാള്‍ ആണെങ്കില്‍ അയാള്‍ ആ റെക്കോര്‍ഡ് വാങ്ങി വച്ച് ബാലചന്ദ്ര കുമാറിന് കുറച്ച് പണവും കൊടുത്ത് അയാളുടെ സിനിമയ്ക്ക് തല വച്ചു കൊടുക്കുക അല്ലെ ചെയ്യുക

തെറ്റ് ചെയ്യാത്ത ദിലീപ് തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍ക്ക് കാരണക്കാര്‍ ആയവര്‍ക്ക് പണി കൊടുക്കണം എന്ന് പറഞ്ഞേക്കാം എന്നത് സ്വാഭാവികമാണ്. അങ്ങനെ എന്തെങ്കിലും ഒരു പദ്ധതി തയ്യാറാക്കി കൊല്ലാന്‍ ശ്രമിച്ചതിന് തെളിവ് ഉണ്ടെങ്കില്‍ മാത്രമേ പ്രതി ആക്കാന്‍ പറ്റുകയുള്ളൂ. കോടതിക്ക് വേണ്ടത് തെളിവുകള്‍ ആണ്. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകള്‍ പോലും നടനെന്ന നിലയില്‍ ദിലീപിനെ ബാധിച്ചില്ല. ഭാര്യയുമായി വേര്‍പിരിയുമ്പോള്‍ സ്വന്തം മകള്‍ പോലും ദിലീപ് എന്ന അച്ഛനൊപ്പം ഉറച്ച് നിന്നു.

കുടുംബ ബന്ധം തകര്‍ന്നിട്ടും ദിലീപ് എന്ന വ്യക്തിയെ തകര്‍ക്കാന്‍ കഴിയാത്ത സമയത്താണ് നടിയെ ആക്രമിച്ച സംഭവം വരുന്നതും അതിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതും. ഒന്നാം വിവാഹ ബന്ധം വേര്‍പെടുത്തുമ്പോഴും ദിലീപിന് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിരുന്നില്ല എന്ന് ഓര്‍ക്കണം. മകളും ഒപ്പം നിന്നു. പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചു. ജീവിതം സുഗമമായി മുന്നോട്ട് പോകുമ്പോഴാണ് നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

ഈ രാജ്യത്ത് തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലാണ് ഗൂഢാലോചന. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള സംഭവങ്ങള്‍ തന്നെ വളരെ കുറവുമാണ്. അപ്പോള്‍ ഈ ഗൂഢാലോചന കേസിലും അണിയറയിലുള്ളവര്‍ക്ക് ആവശ്യം ദിലീപിനെ ശിക്ഷിക്കുകയല്ല, മറിച്ച് മാനസികമായി തളര്‍ത്തി മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് എന്ന് വ്യക്തമാണ്. എന്നിട്ടും ദിലീപ് എന്ന നടനെതിരായ പ്രചാരണം ശക്തമാക്കുന്നതിലാണ് പലരുടെയും ശ്രദ്ധ.

അഭിനയവും സംരംഭകത്വവും സംഘാടക മികവും ഒത്തുചേര്‍ന്ന ജനപ്രിയ താരത്തോട് മലയാള സിനിമയിലെ മറ്റ് നായകര്‍ക്ക് അസൂയ തോന്നാം. നിര്‍മ്മാതാക്കള്‍ക്കും തീയറ്റര്‍ ഉടമകള്‍ക്കും ശത്രുത തോന്നാം. മറ്റ് റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് വെറുപ്പ് തോന്നാം. ഇത്തരം സാധ്യതകളെ ഒന്നും കണക്കിലെടുക്കുകയോ അതിനെ കുറിച്ച് അന്വേഷിക്കുകയോ ചെയ്യാന്‍ പൊലീസും തയ്യാറല്ല എന്നതാണ് അത്ഭുതകരം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top