Malayalam
ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു, എന്നാല്‍ അതൊക്കെ ഇളകി പോവുകയായിരുന്നു, ശരീരം കീറി ചോര ഒലിച്ചു; അപ്പോഴും അദ്ദേഹം വിളിച്ച് ചോദിച്ചിരുന്നത് ആ കാര്യം മാത്രമാണ്!
ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു, എന്നാല്‍ അതൊക്കെ ഇളകി പോവുകയായിരുന്നു, ശരീരം കീറി ചോര ഒലിച്ചു; അപ്പോഴും അദ്ദേഹം വിളിച്ച് ചോദിച്ചിരുന്നത് ആ കാര്യം മാത്രമാണ്!
കൊച്ചു കുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ എല്ലാവരുടെയും ‘ഏട്ടനാണ്’ മോഹന്‍ലാല്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച താരം ഇന്ന് മലയാള സിനിമയുടെ തന്നെ മുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ ചിത്രങ്ങള്‍ മുതല്‍ ഈ അടുത്ത് റിലീസായ ചിത്രങ്ങള്‍ വരെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ചിത്രങ്ങള്‍ മാത്രമല്ല, അതിലെ കഥാപാത്രങ്ങളും ഗാനങ്ങളുമെല്ലാം തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കാറുണ്ട്. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് റിസ്കും എടുക്കാറുള്ള താരമാണ് മോഹന്‍ലാല്‍. പലരും ഇതേ കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഗുരു. സി ജി രാജേന്ദ്രബാബുവിന്റെ തിരക്കഥയില്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമാ ലോകത്ത് മാത്രമല്ല ലോകസിനിമയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. രഘു രാമന് എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ലാലിനോടൊപ്പം സുരേഷ് ഗോപി, കാവേരി, മധുപാല്‍, മുരളി,ശ്രീനിവാസന് എന്നിങ്ങനെ വന്‍ താരനിരയായിരുന്നു അണിനിരന്നത്. താരങ്ങളുടെ അഭിനയത്തിനൊപ്പം തന്നെ സിനിമയുടെ മേക്കിങ്ങും വലിയ ചര്‍ച്ചയായിരുന്നു.
ചിത്രത്തില്‍ രഘുരാമനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ അതി കഠിനമായ രംഗങ്ങള്‍ പോലും ലാല്‍ ആയിരുന്നു ചെയ്തിരുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഗുരു ചിത്രത്തിലെ അണിയറ പ്രവര്‍ത്തകന്റെ വാക്കുകളാണ്. ചിത്രത്തിനായി മോഹന്‍ലാല്‍ എടുത്ത റിസ്ക്കിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ കുറച്ച് ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സിനിമയില്‍ ലാലേട്ടന് ഉപയോഗിക്കാന്‍ വേണ്ടി ചെരുപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ഇട്ടിരുന്നില്ല. നമുക്ക് പോലും ചെരുപ്പിടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചൂട് കൂടിയ അന്തരീക്ഷമാണ് അവിടെ. കുപ്പിച്ചില്ല് പോലെയാണ് അവിടത്തെ പാറക്കല്ലുകള്‍. അവിടെയാണ് ചെരുപ്പിടാതെ മോഹന്‍ലാല്‍ നടന്നത്.
ചിത്രീകരണത്തിനിടെ നടന്ന മറ്റൊരു സംഭവത്തെ കുറിച്ചു അദ്ദേഹം വീഡിയോയില്‍ പറയുന്നു. മലയുടെ മുകളില്‍ നിന്ന ഉരുണ്ട് വരുന്ന സീന്‍ ഉണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ മുതുക് മുറിഞ്ഞ് ചോര വന്നിരുന്നു. ലാലേട്ടന് അതുംകൊണ്ടും അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍രാജ് ലാലേട്ടനെ വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു. എന്നാല്‍ അതൊക്കെ ഇളകി പോവുകയായിരുന്നു. അവിടെ മുറിഞ്ഞ് ചോരവരാനും തുടങ്ങി.
കുറച്ച് അകലെ നിന്നാണ് മോഹന്‍ലാലിനെ മോഹന്‍രാജ് വലിച്ചു കൊണ്ട് വരുന്നത്. സീന്‍ എടുക്കുമ്പോഴും അദ്ദേഹം ഉറക്കെ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു, ടേക്ക് ഓക്കേയാണോ എന്ന്. അവിടെ ശരിയാവുന്നത് വരെ വലിച്ച് കൊണ്ട് പേകാന്‍ അദ്ദേഹം പറയുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാന്‍ ഒരു മികച്ച ആര്‍ട്ടിസ്റ്റിന് മാത്രമേ കഴിയുകയുള്ളൂ. അതൊക്കെ കൊണ്ടാണ് ഇന്നും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ ആയതിളങ്ങി നില്‍ക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അതിസാഹസികമായ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കായി എന്ത് റിസ്ക്കും എറ്റെടുക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല.
ഗുരു സിനിമയെ പോലെ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജ സംഗീതം നല്കിയ ഗാനങ്ങള്‍ ഇന്നു പ്രേക്ഷകര്‍ മൂളി നടക്കുന്നുണ്ട്. എസ് രമേശന് നായരാണ് വരികള്‍ രചിച്ചത്. അഞ്ച് പാട്ടുകളാണ് ഗുരുവില്‍ ഉണ്ടായിരുന്നത്. കെജെ യേശുദാസ്, രാധിക തിലക്, ജി വേണുഗോപാല്‍, സുജാത മോഹന്‍, എംജി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലിപിച്ചിരിക്കുന്നത്. ചിത്രത്തിലെ രാധിക തിലകും കെജെ യേശുദാസും ചേര്‍ന്ന് ആലപിച്ച ദേവസംഗീതം നീ അല്ലേ.. എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ഹിറ്റാണ്. രാധിക തിലക് ആലപിച്ച ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണിത്.
അതേസമയം, സംവിധായകന് പ്രിയദര്ശന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഓണ്‍സ്ക്രീന്‍ ആണെങ്കിലും ഓഫ് സ്ക്രീന്‍ ആണെങ്കിലും ലാല്‍ എപ്പോഴും പ്ലസന്റായിട്ടുളള ആളാണ്. ഒരു കുസൃതിയുണ്ട്. അങ്ങനെ അദ്ദേഹത്തെ കുറിച്ച് പെട്ടെന്ന് ഓര്‍മ്മ വരുന്ന ഒരു മൊമെന്റ് എന്താണ് എന്നായിരുന്നു’ സംവിധായകനോടുളള ചോദ്യം. ഇതിന് മറുപടിയായി ‘ഒരുപാടുണ്ട്. അതുകൊണ്ട് ഒരു പ്രത്യേക മൊമെന്റിനെ കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ല എന്ന്’ പ്രിയദര്ശന് പറയുന്നു.
‘മോഹന്‍ലാലിന്റെ ഒരു ഗുണം അത് തന്നെയാണ്. കാരണം ലാലിനെ ഞാന്‍ ഒരിക്കലും ടെന്‍ഷന്‍ പിടിച്ച് കണ്ടിട്ടില്ലെന്ന്’ സംവിധായകന് പറഞ്ഞു. ‘എപ്പോഴും അനാവശ്യ ചിന്തകളില്ലാതെ മുന്നോട്ടുപോവുക എന്ന രീതിയാണ്. ഒരിക്കലും ഒരു സിനിമ മോശമായതുകൊണ്ട് ലാല്‍ ടെന്‍ഷന്‍ പിടിക്കുന്നതോ, സൂപ്പര്ഹിറ്റായതുകൊണ്ട് ഭയങ്കരമായി സന്തോഷിക്കുന്നതോ കണ്ടിട്ടില്ല’. ഒരു സിനിമ കഴിഞ്ഞാല്‍ ആ സിനിമ കഴിഞ്ഞു, പിന്നെ അടുത്ത സിനിമ. ആ ഒരു ചിന്ത മാത്രമേ മോഹന്ലാലിനുളളൂ. അല്ലാതെ ഒരു പടം ഹിറ്റായി അതിന്റെ പേരില്‍ ഭയങ്കരമായിട്ട് സന്തോഷിക്കുന്ന ഒരാളല്ല. ഒരുപാട് മോശമായാല്‍ അതിലും സങ്കടമാവില്ല പുളളിക്ക്’, എന്നും അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പ്രിയദര്ശന് വ്യക്തമാക്കി.
അതേസമയം കരിയറിന്റെ തുടക്കം മുതല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമകള്‍ മോഹന്‍ലാലിന് ബ്രേക്ക് നല്‍കിയിട്ടുണ്ട്. റിലീസ് ചെയ്ത് വര്‍ഷങ്ങളായിട്ടും മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലുളള സിനിമകള്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. ഇവരുടെ എറ്റവും പുതിയ ചിത്രമായ മരക്കാറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയില്‍ വലിയ താരനിരയാണുളളത്. കോവിഡ് വ്യാപനം കാരണം ബിഗ് ബഡ്ജറ്റ് സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്.
