മോഹന്‍ലാല്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം ജനതാ ഗ്യാരേജ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രങ്ങളുടെ ഭാഗമാകാന്‍ ഒരുങ്ങി ഉണ്ണി മുകുന്ദന്. പൃഥ്വിരാജ് സംവിധാനം രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയിലും ജീത്തു ജോസഫിന്റെ 12ത്ത് മാനിലുമാണ് ഉണ്ണിയിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ബ്രോ ഡാഡിയില്‍ ഉണ്ണി മുകുന്ദന് അതിഥി വേഷത്തില്‍ എത്തുമ്പോള്‍ 12ത്ത് മാനിലേത് മുഴുനീള കഥാപാത്രമാണ്. ഇതിനു മുന്‍പ് കൊരട്ടല ശിവയുടെ സംവിധാനത്തില്‍ 2016ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജനതാ ഗാരേജിലാണ് ഉണ്ണി മുകുന്ദന് മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ കഥാപാത്രമായാണ് നടന് അഭിനയിച്ചത്.
കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്ശന്, ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
ദൃശ്യം 2, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫ് ചെയ്യുന്ന ചിത്രമാണ് 12ത്ത് മാന്‍. ചിത്രത്തില്‍ അനുശ്രീ,അദിതിരവി,ലിയോണ,വീണ നന്ദകുമാര്‍,സൈജുകുറുപ്പ്,ഷൈന്‍ടോംചാക്കോ,ശിവദ,ചന്ദുനാഥ്,ശാന്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഇരു ചിത്രങ്ങളും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...