Malayalam
എനിക്ക് മെസേജ് അയക്കുന്നവരോട് ഇനി മേലാല്‍ മെസേജ് അയച്ച് ചോദിക്കരുത് ;പ്രായത്തിന്റെ പക്വതയും അഭിമാനവുമുള്ള മത്സരാര്‍ത്ഥിയെന്ന നിലയ്ക്കാണ് ഞാനിവിടെ നില്‍ക്കുന്നത്; നിലപാട് വ്യക്തമാക്കി സന്ധ്യാ മനോജ് !
എനിക്ക് മെസേജ് അയക്കുന്നവരോട് ഇനി മേലാല്‍ മെസേജ് അയച്ച് ചോദിക്കരുത് ;പ്രായത്തിന്റെ പക്വതയും അഭിമാനവുമുള്ള മത്സരാര്‍ത്ഥിയെന്ന നിലയ്ക്കാണ് ഞാനിവിടെ നില്‍ക്കുന്നത്; നിലപാട് വ്യക്തമാക്കി സന്ധ്യാ മനോജ് !
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ അടുത്തു നില്‍ക്കെ മജിസിയ ഭാനു-ഡിംപല്‍ ഭാല്‍ പ്രശ്‌നം വീണ്ടും വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ് . ഭാനു ഡിംപലിനെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് തിങ്കള്‍ രംഗത്തുവന്നിരുന്നു . പിന്നാലെ താന്‍ ഫിനാലെയില്‍ നിന്നും പിന്മറുമെന്ന് ഡിംപല്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയാണ് ഡിംപല്‍ ചെയ്തത് . എന്നാൽ, മജ്‌സിയയ്ക്ക് എതിരെ എഫ്.ഐ.ആർ കൊടുക്കും എന്ന തരത്തിലുള്ള വാദങ്ങൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരണവുമായി സന്ധ്യ മനോജ് എത്തിയിരിക്കുകയാണ്. ഞാന്‍ ഒരു അമ്മയായപ്പോള്‍ കുട്ടിയെ അച്ചടക്കം പഠിപ്പിക്കണമെന്ന് പറയുമായിരുന്നു. അവന്റെ കരച്ചിലുകള്‍ ഞാന്‍ ശ്രദ്ധിക്കുന്തോറും കൂടി വരികയായിരുന്നു.
ഞാന്‍ സ്‌നേഹിക്കുന്നതിന്റെ സ്വഭാവം എന്തെന്ന് ഞാന്‍ മനസിലാക്കാന്‍ തുടങ്ങി. ഒരു കുട്ടി ശ്രദ്ധ കിട്ടാന്‍ വേണ്ടി കരയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ ആ ശീലം കൂടി വരികേയുള്ളൂ. എന്നാണ് സന്ധ്യ പറയുന്നത്.
അതുകൊണ്ട്, മുതിര്‍ന്നവരുടെ ടാന്‍ഡ്രമുകള്‍ ശ്രദ്ധിക്കുന്നത് നിര്‍ത്തൂ. കാരണം ഇവിടെ ആരും കരുത്തരും ദുര്‍ബലരുമല്ല. ഈ ഹൈപ്പര്‍ ഡ്രാമയുടെ ഭാഗമാകാന്‍ ഞാനില്ല. അത് മറ്റൊരു ഷോയാണ്. പിന്നെ, രണ്ട് മുതിര്‍ന്ന സ്ത്രീകള്‍ തമ്മിലാണ് ഈ ക്യാറ്റ് ഫൈറ്റ് എന്ന് മനസിലാക്കണം. ഞാന്‍ ഈ സില്ലിനെസിന്റെ ഭാഗമാകുന്നില്ല. എനിക്ക് മെസേജ് അയക്കുന്നവരോട് ഇനി മേലാല്‍ മെസേജ് അയച്ച് ചോദിക്കരുതെന്ന് പറയുന്നു.
പ്രായത്തിന്റെ പക്വതയും അഭിമാനവുമുള്ള മത്സരാര്‍ത്ഥിയെന്ന നിലയ്ക്കാണ് ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ ഇവിടെ ആരേയും ബേബിസിറ്റ് ചെയ്യാന്‍ വന്നതല്ല. എല്ലാവരോടും സ്‌നേഹം. നമ്മളെല്ലാം പിന്തുണ വേണ്ടൊരു ലോകത്താണ് ജീവിക്കുന്നത്.
എന്നാല്‍ മൂല്യമില്ലാതെ സൗജന്യമായി നല്‍കി അന്ധരാകരുതെന്നും സന്ധ്യ പറയുന്നു. എന്നാല്‍ സന്ധ്യയുടെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് കമന്റുകളിലൂടെ ഉയരുന്നത്. ഡിംപല്‍ അനുകൂലികള്‍ സന്ധ്യയുടെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.
അതേസമയം താന്‍ ഫിനാലെയില്‍ നിന്നും പിന്മാറില്ലെന്ന് ഡിംപല്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടി താന്‍ ഷോയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ഫിനാലെയ്ക്ക് ശേഷം നിയമപരമായി തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്നും ഡിംപല്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കൊണ്ട് മജിസിയ ഭാനുവും നേരത്തെ ലൈവിലെത്തിയിരുന്നു.
ABOUT SANDHYA MANOJ
