Malayalam
ഒരു വര്‍ഷത്തിന് ശേഷം തന്റെ വാക്ക് പാലിച്ച് മോഹന്‍ലാല്‍; നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരുമെന്ന് താരം
ഒരു വര്‍ഷത്തിന് ശേഷം തന്റെ വാക്ക് പാലിച്ച് മോഹന്‍ലാല്‍; നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരുമെന്ന് താരം
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. 2020 മെയ് 12 ന് അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാപ്പകല്‍ സേവനം അനുഷ്ഠിക്കുന്ന യുഎഇയിലെ നഴ്സ്മാരെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നത് വാര്‍ത്തയായിരുന്നു. അന്ന് അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരോട് താന്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്നും മോഹന്‍ലാല്‍ വാക്ക് കൊടുക്കുകയുണ്ടായി.
ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം താരം യുഎഇയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് കണ്ടു. മഹാമാരി സമയത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
‘നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാന്‍ എന്റെ മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ ഈ പ്രയത്നം കാണുമ്പോള്‍ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു. മഹാമാരി സമയത്ത് നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരും’ എന്നാണ് മോഹന്‍ലാല്‍ നഴ്സുമാരോട് സംസാരിക്കവെ പറഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത്തരമൊരു സിനിമ നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു. ‘നിങ്ങളുടെ ധൈര്യപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളെ ചിത്രം വെല്ലുവിളിയാണെങ്കിലും ഞാന്‍ അത് ഏറ്റെടുക്കുന്നു’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
